Image

കാലാവസ്ഥാ വ്യതിയാനം ഉറക്കം കെടുത്തുമെന്ന് പഠനങ്ങൾ

Published on 24 May, 2022
കാലാവസ്ഥാ വ്യതിയാനം ഉറക്കം കെടുത്തുമെന്ന് പഠനങ്ങൾ

 

കാലാവസ്ഥാ വ്യതിയാനം  ഉറക്കം നഷ്ടപ്പെടുത്തുമെന്ന പഠനവുമായി കോപ്പന്‍ഹേഗന്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍.

2099ഓടെ താപനിലയിലെ വ്യതിയാനം മൂലം വര്‍ഷത്തില്‍ 50 മുതല്‍ 58 മണിക്കൂറുകള്‍ വരെ ഒരാള്‍ക്ക് നഷ്ടപ്പെടുമെന്നാണ് പഠനം.

68 രാജ്യങ്ങളിലായി 47, 000 മുതിര്‍ന്ന ആളുകളിലാണ് പഠനം നടത്തിയത്. ഉറക്കമളക്കുന്ന റിസ്റ്റ് ബാന്‍റുകള്‍ ഉപയോഗിച്ച്‌ ഇവരുടെ ഏഴ് ദശല‍ക്ഷം രാത്രി-ഉറക്കത്തിന്‍റെ വിവരങ്ങളാണ് ശേഖരിച്ചത്.

താപം 30 ഡിഗ്രിക്ക് മുകളിലെത്തുമ്ബോള്‍ ഉറക്കത്തിന്‍റെ ദൈര്‍ഘ്യത്തില്‍ ഏകദേശം 14 മിനിറ്റിന്‍റെ കുറവ് വരുന്നതായി കണ്ടെത്തി. ഉറക്കം ഏഴുമണിക്കൂര്‍ തികക്കാനാകാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക