Image

റഷ്യയുടെ സ്വത്തുപയോഗിച്ച് ഉക്രൈനെ പുനര്‍നിര്‍മിക്കണം; യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍

Published on 24 May, 2022
റഷ്യയുടെ സ്വത്തുപയോഗിച്ച്  ഉക്രൈനെ പുനര്‍നിര്‍മിക്കണം; യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍

ബ്രസല്‍സ്: റഷ്യന്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ഉക്രൈനെ പുനര്‍നിര്‍മിക്കുന്നതില്‍ റഷ്യയുടെ സ്വത്തുക്കള്‍ തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശവുമായി നാല് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍.

ലിത്വാനിയ, സ്ലൊവാക്യ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ച റഷ്യയുടെ സ്വത്തുക്കള്‍ ഉപയോഗിച്ച് ഉക്രൈന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിന് വേണ്ടി റഷ്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാണ് ആവശ്യം.

നാല് രാജ്യങ്ങളും സംയുക്തമായി യൂറോപ്യന്‍ യൂണിയന് സമര്‍പ്പിച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം, യുദ്ധത്തിലൂടെയുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും ഉക്രൈനെ പുനര്‍നിര്‍മിച്ചെടുക്കുന്നതിന്
ഏകദേശം 600 ബില്യണ്‍ ഡോളര്‍ ചിലവ് വരുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക