Image

ഉമക്ക് പിന്തുണയുമായി രമയെത്തി, തൃക്കാക്കര പ്രചാരണത്തിന് ചൂടേറി

Published on 24 May, 2022
ഉമക്ക് പിന്തുണയുമായി രമയെത്തി, തൃക്കാക്കര പ്രചാരണത്തിന് ചൂടേറി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെുപ്പിന് മുന്നോടിയായി യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് പിന്തുണയുമായി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വെണ്ണല മണ്ഡലംതല വാഹന പര്യടനപ്രചരണ പരിപാടിയില്‍ സ്ഥാനാര്‍ഥി ഉമക്കൊപ്പം രമയും പങ്കെടുത്തു.

പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എം.എല്‍.എയാണ് രമ. കേരളത്തിലെ സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാരാണ്. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാന്‍ എനിക്കൊപ്പം നാളെകളില്‍ ഉമയുണ്ടാവുമെന്ന് രമ പറഞ്ഞു. വാഹന പര്യടനത്തിനിടയില്‍ മേല്‍ത്തറ കോളനിയിലിറങ്ങി വോട്ടര്‍മാരെ വിടുകളില്‍ നേരില്‍ കണ്ടാണ് ഇരുവരും വോട്ട് അഭ്യര്‍ഥിച്ചത്.

പ്രദേശത്തെ അമ്പതോളം വീടുകള്‍ ഇരുവരും സന്ദര്‍ശിച്ചു. പ്രചരണത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന കുടുംബ സംഗമങ്ങളിലും രമ പങ്കെടുക്കുന്നുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക