Image

നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്ന് എം.എം. മണി

Published on 24 May, 2022
നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്ന് എം.എം. മണി

തൊടുപുഴ: നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്ന് മുന്‍ മന്ത്രി എം.എം. മണി പ്രതികരിച്ചു. നല്ല നടനായി ഉയര്‍ന്നുവന്ന അദ്ദേഹം ഇതിന്റെ അകത്തൊക്കെ ചെന്ന് എങ്ങിനെ പെട്ടു എന്ന് ഒരു പിടിയുമില്ലെന്നും എം.എം മണി പറഞ്ഞു. 

നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കം രംഗത്തുവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.എം. മണിയുടെ പ്രതികരണം.

'കേസ് തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നടിയെ ആക്രമിച്ച കേസെന്നൊക്കെ പറയുന്നത് കുറേ നാളായി നിലനില്‍ക്കുന്ന ഒരു നാണംകെട്ട കേസായാണ് എനിക്ക് തോന്നിയിരിക്കുന്നത്. അദ്ദേഹം നല്ല നടനായി ഉയര്‍ന്നുവന്ന ആളാണ്. ഇതിന്റെ അകത്തൊക്കെ ചെന്ന് എങ്ങിനെ അദ്ദേഹം പെട്ടു എന്ന് ഒരു പിടിയുമില്ല. കേസില്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാനില്ല. വിശദമായി പരിഗണിച്ചാല്‍ അതില്‍ പറയാന്‍ കൊള്ളാത്ത കാര്യങ്ങള്‍ ഉണ്ട്. അതൊന്നും ഞാനിപ്പോ പറയാന്‍ ഉദ്ദേശിക്കുന്നില്ല.' -എം.എം. മണി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക