Image

ക്വാഡ് ഉച്ചകോടിക്കിടെ വ്യോമാതിര്‍ത്തിയ്ക്ക് സമീപം ചൈനീസ്, റഷ്യൻ വിമാനങ്ങള്‍

Published on 24 May, 2022
ക്വാഡ് ഉച്ചകോടിക്കിടെ വ്യോമാതിര്‍ത്തിയ്ക്ക് സമീപം ചൈനീസ്, റഷ്യൻ  വിമാനങ്ങള്‍
 
 
ടോക്യോ:  ക്വാഡ് രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ച നടക്കുന്നതിനിടെ ജപാന്റെ വ്യോമാതിര്‍ത്തിയ്ക്ക് സമീപം ചൈനയും റഷ്യയും സംയുക്തമായി ജെറ്റ് വിമാനങ്ങള്‍ പറത്തിയതിനെതിരെ പ്രതിരോധ മന്ത്രി നൊബുവോ കിഷി.
 
ചൈനയുടേയും റഷ്യയുടേയും പ്രവൃത്തി ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.


രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യന്‍ ബോംബറുകളും ജപാന്‍ കടലിന് മുകളിലൂടെ കിഴക്കന്‍ ചൈനാക്കടലിലേക്ക് സഞ്ചരിച്ചതായി കിഷി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മറ്റ് രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യന്‍ ബോംബറുകളും ഒരുമിച്ച്‌ പസഫിക് സമുദ്രഭാഗത്തേക്ക് നീങ്ങിയെന്നും കിഷി കൂട്ടിച്ചേര്‍ത്തു.

കൂടാതെ, റഷ്യയുടെ ഒരു രഹസ്യവിവരശേഖരണ വിമാനം ജപാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ടതായും ക്വാഡ് ഉച്ചകോടിക്കിടെ നടക്കുന്ന ഈ നീക്കങ്ങള്‍ പ്രകോപനപരമാണെന്നും കിഷി കൂട്ടിച്ചേര്‍ത്തു.

പ്രദേശികസുരക്ഷയെ കുറിച്ച്‌ ക്വാഡ് രാഷ്ട്രങ്ങളായ യുഎസ്, ഇന്‍ഡ്യ, ഓസ്ട്രേലിയ, ജപാന്‍ എന്നിവയുടെ രാഷ്ട്രത്തലവന്‍മാര്‍ ചര്‍ച നടത്തുന്നതിനിടെയാണ് സംഭവം.

എന്നാല്‍, വിമാനങ്ങള്‍ ജപാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക