Image

ചെന്നൈയില്‍ ബി.ജെ.പി. നേതാവിനെ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു

Published on 24 May, 2022
ചെന്നൈയില്‍ ബി.ജെ.പി. നേതാവിനെ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി. നേതാവിനെ ആളുകള്‍ നോക്കിനില്‍ക്കെ ഒരു സംഘം വെട്ടിക്കൊന്നു. ദളിത് മോര്‍ച്ച സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദ്രനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ചെന്നൈ ചിന്താദ്രിപേട്ടിലെ സ്വാമിനായകര്‍ തെരുവിലായിരുന്നു സംഭവം. 

മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം, ഒമ്പത് മണിയോടെയായിരുന്നു ബാലചന്ദ്രനെ കൊലപ്പെടുത്തിയത്. ആറുപേരോളം അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്. പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ബാലചന്ദ്രന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അക്രമികള്‍, ഇത് ഭേദിച്ച് കിലോമീറ്ററുകളോളം ഇദ്ദേഹത്തെ പിന്തുടര്‍ന്ന് ഇടുങ്ങിയ റോഡില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക