ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തന ഉദ്ഘാടനം മെയ് 29 നു മേയർ സജിജോർജ് നിർവഹിക്കും

പി.പി ചെറിയാൻ Published on 25 May, 2022
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തന ഉദ്ഘാടനം മെയ് 29 നു മേയർ സജിജോർജ് നിർവഹിക്കും

ഡാലസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകർ ഒത്തുചേർന്നു  റ ജിസ്റ്റർ  ചെയ്‌തു ആദ്യമായി പ്രവർത്തനം ആരംഭിച്ച  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പൊതുയോഗം മെയ് 29 ന്ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റിലെ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് .ഐ പി സി എൻ റ്റിയുടെ  2022-23 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനം സണ്ണിവെയിൽ സിറ്റി മേയറും മലയാളിയുമായ ശ്രീ സജി ജോർജ് നിർവഹിക്കും . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേർണലിസ്റ്റുമായ ശ്രീ എബ്രഹാം തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. 

അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും മുൻ പ്രസിഡന്റുമായ അബ്രഹാം തെക്കേമുറി ,മുൻപ്രസിഡന്റുമാരായ ബിജിലി ജോർജ്  ,സണ്ണി മാളിയേക്കൽ, റ്റി സി ചാക്കോ , മാധ്യമപ്രവത്തകൻ  ജോസഫ് മാര്ടിൻ  വിലങ്ങോലിൽ , കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രശസ്തർ ,തുടങ്ങിയവർ യോഗത്തിൽ  ആശംസകൾ അറിയിചു പ്രസംഗിക്കും .

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്  പ്രസിഡന്റ് സിജു വി ജോർജ് , വൈസ് പ്രസിഡൻറ്  അഞ്ചു  ബിജിലി , സെക്രട്ടറി സാം മാത്യു ജോയിൻറ് സെക്രട്ടറി മീനു എലിസബത്ത് , ട്രഷറാർ ബെന്നി ജോൺ , ജോയിന്റ് ട്രഷറാർ പ്രസാദ് തിയോടിക്കൽ എന്നിവരടങ്ങുന്നതാണ് പുതിയ  എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്നത് ..

 ഉത്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സാന്നിധ്യ സഹകരണം സഹര്ഷം  സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സം മാത്യു അറിയിച്ചു

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക