Image

 ഫൊക്കാന കേസ് ജൂണ്‍ 1-ന് വീണ്ടും പരിഗണിക്കും

Published on 26 May, 2022
 ഫൊക്കാന കേസ്  ജൂണ്‍ 1-ന്  വീണ്ടും പരിഗണിക്കും

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2020-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി കോടതിയില്‍ ലീല മാരേട്ട്, അലക്സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍, എതിര്‍കക്ഷികളായ മാമ്മന്‍ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുരിയന്‍ പ്രക്കാനം, ജോര്‍ജി വര്‍ഗീസ് എന്നിവര്‍ നേരിട്ടോ കോണ്‍സല്‍ മുഖേനയോ ജൂണ്‍ 1-ന് കോടതിയില്‍  ഹാജരാകണമെന്ന് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ ഫൊക്കാനയുടെ പേരില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നും മെയ് 23-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

2020 ജൂണ്‍ 12-ന് നാഷണല്‍ കമ്മിറ്റി അംഗീകരിച്ച പ്രമേയം നിയമപരമായി സാധൂകരിക്കപ്പെടേണ്ടതാണെന്നും, 2020 ജൂലൈ 28-ന് നടന്ന തെരഞ്ഞെടുപ്പ് അനധികൃതമാണെന്നും, ആ തെരഞ്ഞെടുപില്‍ വിജയിച്ചവരെ അയോഗ്യരാക്കണമെന്നും,  ചൂണ്ടിക്കാണിച്ച് ന്യൂയോർക്ക് ക്യൂൻസ് ‌കൗണ്ടി കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവ്. 2020 ആഗസ്റ്റ് 12-ന് ക്വീന്‍സ് സുപ്രീം കോടതി പുറപ്പെടുവിച്ച നിയന്ത്രണാജ്ഞയ്ക്കെതിരെ (Restraining Order) എതിര്‍കക്ഷികള്‍ മെരിലാൻഡ് ഫെഡറൽ കോടതിയില്‍ അപ്പീലിനു പോകുകയും ചെയ്തു.  

 ഫൊക്കാന എന്ന സംഘടന മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും, അവിടെ നികുതി അടച്ചുവരുന്നതുമായ ഒരു ലാഭരഹിത സംഘടനയാണെന്നുമാണ് എതിര്‍കക്ഷികളുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. കൂടാതെ, പരാതിക്കാരായ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തും, എതിര്‍ കക്ഷികള്‍ മെരിലാന്റ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുമായതിനാല്‍ കേസിലെ ‘നാനാത്വം’ (diversity) കണക്കിലെടുക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയിലല്ല വാദം കേള്‍ക്കേണ്ടത്, മറിച്ച് മെരിലാന്റിലെ യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയിലാണെന്നും എതിര്‍കക്ഷികള്‍ വാദിച്ചു.  

എന്നാല്‍, കേസ് മെരിലാന്റ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്ന് മെരിലാന്റ് ഫെഡറല്‍ കോടതി ജഡ്ജി ജോര്‍ജ് എച്ച് ഹേസല്‍ ഉത്തരവിട്ടു. തന്നെയുമല്ല, കേസ് ക്വീന്‍സ് കൗണ്ടി കോടതിയിലേക്കു തന്നെ തിരിച്ചയക്കാനും  ഉത്തരവിട്ടു.

അതേസമയം,  കേസിൽ നിന്ന് ലീലാ മാരേട്ട്, അലക്സ് തോമസ് എന്നിവർ പിന്മാറിയെന്നും ഈ കേസിനു ഇപ്പോൾ യാതൊരു പ്രസക്തി ഇല്ലെന്നും എതിർ കക്ഷികൾ ഇ-മലയാളിയെ അറിയിച്ചു. കേസിനെ നിയമപരമായി നേരിടും. സമൂഹത്തിനു വണ്ടിയുള്ള നല്ല പ്രവർത്തനങ്ങൾ തുടരുമ്പോൾ അലോസരമുണ്ടാക്കുക എന്നത് മാത്രമാണ് കേസിന്റെ ലക്‌ഷ്യം. കേസിനെപ്പറ്റി പേടിയൊന്നുമില്ല.  

Join WhatsApp News
മാത്തുക്കുട്ടി ആംആദ്മി. 2022-05-26 21:27:44
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഞാൻ ഒന്നു പ്രതികരിക്കുകയാണ്. അതുകൊണ്ട് ആർക്കും എന്നോട് ദേഷ്യം തോന്നരുത്. ഫോക്കാനയിൽ അധികാരം വിട്ടുകൊടുക്കാതെ ഓരോ തസ്തികകളിൽ മാറിമാറി കുത്തിയിരിക്കുന്നവർ കുറച്ചുപേരുണ്ട്. ഏത് സംഘടനയിൽ ആണെങ്കിലും ഇത്തരക്കാർ ദയവായി ഒന്നു മാറി കൊടുത്താൽ നമ്മുടെ സംഘടനകൾ പിന്നീട് കൂടുതൽ ശക്തമാകും. ഇത് നോക്കൂ ഇപ്പോൾ ഇവിടെ പ്രസിഡൻറ് ആകാൻ നോമിനേഷൻ കൊടുത്തിരിക്കുന്ന ചിലരുടെ നീണ്ട നീണ്ട അവകാശവാദങ്ങൾ. അവർ പറയുന്ന പോകാനായിൽ ഇന്ന വർഷം മുതൽ ഇന്ന വർഷം ഒത്തിരി ഒത്തിരി തസ്തികകളിൽ മാറിമാറി സേവനമനുഷ്ഠിച്ചു എന്ന്. എന്നാൽ ഒന്ന് ചോദിക്കട്ടെ? സേവിച്ചതിന് നന്ദി. ഇനിയെങ്കിലും ഒന്നു മത്സരിക്കാതെ മാറി കൊടുത്തുകൂടേ? എന്തിനു പലതരത്തിലുള്ള ഗ്രൂപ്പ് കളിച്ച മാറി കാലു മാറി, അവസരം മാതിരി, യുക്തിയില്ലാത്ത ഉത്തരവും പറഞ്ഞു യാതൊരു നീതിയും ഇല്ലാത്ത രീതിയിൽ ഇതിൽ ചുമ്മാ പോയി മത്സരിക്കുന്നു. ഇത്തരക്കാർ സാമൂഹ്യ സേവനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ആകും നല്ലത്. നാട്ടിലേ കെ വി തോമസ് പഠിക്കുന്നവരും കളിക്കുന്നവരും ഇവിടെ ധാരാളമുണ്ട്. വ്യാജ ഇലക്ഷൻ നടത്തി അധികാരം പിടിച്ചവർക്കെതിരെ കേസ് കൊടുത്തവർ, ദാ കിടക്കുന്നു, കാലുമാറി വാക്ക് മാറി അവിടെ അധികാരം കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അങ്ങോട്ടു ചാടി. ഇതൊക്കെ, ഇവരൊക്കെ ചെയ്യുന്നത് എന്താണ് അഴിമതിക്കാരായ മന്ത്രിമാരുടെ ഒക്കെ കൂടെ നിന്ന് ഫോട്ടോ എടുക്കുക, അതും പലതും ചെയ്യുന്നത് പബ്ലിക്കിൽ നിന്ന് കിട്ടുന്ന സ്പോൺസർ മണി ഉപയോഗിച്ചാണ് എന്നോർക്കണം. ശരിയായ പോകാനേ, ആണ് ഒറിജിനൽ പോകാനാ ആണെന്നും പറഞ്ഞു മറ്റൊരു കൂട്ട്. എന്തുചെയ്യാം അവർക്ക് അല്പം ശക്തിയും പണവും ഇല്ലാത്തതുകൊണ്ട് അവരിൽ പലരും മാളത്തിൽ ആണ്. അവർക്ക് ശക്തി ഉണ്ടെന്ന് തെളിയിച്ചാൽ പഴയ അധികാര കസേര മോഹികൾ എല്ലാം വീണ്ടും ഇങ്ങോട്ട് എടുത്തു ചാടി എന്ന് ഇരിക്കാം. രണ്ടു പോകാനായിലേക്കും, ഫോമലലേക്ക് വേൾഡ് മലയാളിയിലേക്ക് ഇപ്പോൾ സാമാന്യം ബുദ്ധിയും ബോധവും വിവേകവും ഉള്ള മലയാളികൾ ഭാരവാഹികളായി വരുന്നില്ല. അവരെല്ലാം കരയിലിരുന്ന് കളികൾ കാണുകയാണ്. മതതീവ്രവാദികൾ കൊണ്ട് നമ്മുടെ സംഘടനകൾ ആകെ കലുഷിതമാണ്. എന്നിട്ട് ഇതിനിടയിൽ ഒരു കേസും വയ്യാവേലി നടക്കുകയാണ്. ഇവിടെയും ഓരോ ആംആദ്മിയുടെ ചൂല് വരണം. ഇത്തരം അവസരവാദികളെ അടിച്ചു തുരത്തണം. ചിലർ മതി വരാതെ എല്ലാ അസോസിയേഷനുകളിൽ പോയി തലയിടും. എവിടെയും പോയി സ്റ്റേജിൽ കുത്തി ഇരിക്കണം. തലയിൽ തൊപ്പിയും അതും തോളിൽ ഷാളും ഇട്ട് pacha ചിരിയുമായി സ്റ്റേജിൽ പോയി കുത്തി ഇരിക്കണം രണ്ട് വാക്ക് പറയണം. കഷ്ടം. പെട്ടെന്ന് എവിടെ നിന്നോ കോട്ടും സൂട്ടും ഇട്ടു പൂത്ത കാശുമായി ചാടി വരുന്ന ചില വമ്പൻമാരെയും ആം ആദ്മിയുടെ ചൂലെടുത്ത് അടിച്ചോടിക്കണം . മാത്തുക്കുട്ടി ആംആദ്മി.
Abraham Thomas 2022-05-26 23:56:55
These Fokana Foma etc. are unwanted organizations. In the begining they did some good thing, and it was necessary. Now for American Malayalees don't care about these. They are playing Lsf/Udf games and politics. Nothing more. Who want them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക