Image

കരിംങ്കുന്നം എന്റെ ഗ്രാമം ജൂലൈ മുപ്പതിന് മെല്‍ബണില്‍

Published on 27 May, 2022
കരിംങ്കുന്നം എന്റെ ഗ്രാമം ജൂലൈ മുപ്പതിന് മെല്‍ബണില്‍

മെല്‍ബണ്‍: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്റെ ഗ്രാമം കരിംങ്കുന്നത്തിന്റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളില്‍ നടത്തുന്നു.


പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ആട്ടവും പാട്ടുമൊക്കെയായി ഒരു നിലാവെളിച്ചം പോലെ ആഘോഷത്തിന്റെ ഗോപുരവാതില്‍ കടന്നുപോകാന്‍ കിട്ടുന്ന അസുലഭാവസരമാണിതെന്ന് പ്രസിഡന്റ് റോണി പച്ചിക്കര അഭിപ്രായപ്പെട്ടു.

എല്ലാ കരിംങ്കുന്നംകാരുടെയും സഹകരണവും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് സെക്രട്ടറി ജിബു മുളയാനിക്കുന്നേല്‍ ആവശ്യപ്പെട്ടു. ഈ കൂട്ടായ്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വഴി കരിംങ്കുന്നം പഞ്ചായത്തില്‍ ഇതുവരെ പതിനഞ്ച് ലക്ഷത്തിലധികം രൂപ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നല്കിയിട്ടുണ്ടെന്ന് ട്രഷറര്‍ ജിജിമോന്‍ കാരു പ്ലാക്കല്‍ അറിയിച്ചു.


സംഗമത്തിനു വേണ്ടിയുള്ള കലാപരിപാടികളുടെ നടത്തിപ്പിനായി ജിഷ ചവറാട്ട്, ഇന്ദിര ശ്രീജിത്ത്, സീന കാരു പ്ലാക്കല്‍ എന്നിവരെ ചുമതലപ്പെടുത്തി. മെല്‍ബണിലെ പ്രശസ്ത മുസിക് ബാന്റായ റിഥം സൗണ്ട്‌സിന്റെ സംഗീത പരിപാടി പ്രധാന ആകര്‍ഷണമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മെല്‍ബണിലെ കീസ് ബറോയില്‍ നടന്ന പത്രസമ്മേളനത്തില്‍ റോണി പച്ചിക്കര, ജിബു മുളയാനിക്കുന്നേല്‍, ജിജിമോന്‍ കാരു പ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു

റ്റിജോ കരിംങ്കുറ്റിയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക