Image

യുക്മ റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശനിയാഴ്ച തുടക്കം കുറിക്കുന്നു

Published on 27 May, 2022
 യുക്മ റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശനിയാഴ്ച തുടക്കം കുറിക്കുന്നു

 

ലണ്ടന്‍: 2022 വര്‍ഷത്തിലെ യുക്മയുടെ ഇലക്ഷന്‍ പ്രക്രിയകള്‍ക്ക് ശനിയാഴ്ച തുടക്കം കുറിക്കുന്നു. ആദ്യ ദിവസമായ നാളെ മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നടക്കുന്ന തെരഞ്ഞെടുപ്പോടെ യുക്മയുടെ വിവിധ റീജിയനുകളില്‍ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരും. രാവിലെ 11ന് വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ വച്ച് നടക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുക്മ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങളായ അലക്‌സ് വര്‍ഗീസ്, വര്‍ഗീസ് ജോണ്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു.


മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബര്‍മിംങ്ങ്ഹാമില്‍ കൂടിയ ദേശീയ ജനറല്‍ ബോഡി യോഗം ഇലക്ഷന്‍ നടത്തിപ്പിന്റെ ചുമതല ഭരണഘടന പ്രകാരം ഇലക്ഷന്‍ കമ്മീഷനെ തിരുമാനിക്കുകയും, ഇലക്ഷന്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

യുക്മ ഇലക്ഷന്‍ കമീഷന്‍ തീരുമാനപ്രകാരം നാളെ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ തിരഞ്ഞെടുപ്പും ജൂണ്‍ 4 ശനിയാഴ്ച യുക്മ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. തുടര്‍ന്ന് ജൂണ്‍ 11 ന് യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ, യോര്‍ക് ഷെയര്‍ & ഹംമ്പര്‍, നോര്‍ത്ത് വെസ്റ്റ് റീജിയനുകളിലും തെരഞ്ഞെടുപ്പ് നടക്കും. മറ്റ് റീജിയണുകളിലെ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണ്.


റീജിയന്‍ തിരഞ്ഞെടുപ്പുകള്‍ ജൂണ്‍ 11ന് അവസാനിക്കുമ്പോള്‍ ജൂണ്‍ 18 ശനിയാഴ്ച ബെര്‍മിംങ്ങ്ഹാമില്‍ വച്ച് അടുത്ത വര്‍ഷങ്ങളിലേക്കുള്ള യുക്മയുടെ പുതിയ ദേശീയ ഭരണസമിതി തെരഞ്ഞെടുപ്പിലൂടെ ചുമതലയേറ്റെടുക്കും.

യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കായിരിക്കും അതാതു റീജിയണുകളിലും, ദേശീയ തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ തെരഞ്ഞെടുപ്പുകള്‍ ഏറ്റവും നീതിപൂര്‍വ്വമായി നടത്തി പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക