Image

ഓഐസിസി(യുകെ) പ്രഥമ ടി.ഹരിദാസ് മെമ്മോറിയല്‍ അവാര്‍ഡ് റോയി സ്റ്റീഫന്

Published on 27 May, 2022
 ഓഐസിസി(യുകെ) പ്രഥമ ടി.ഹരിദാസ് മെമ്മോറിയല്‍ അവാര്‍ഡ് റോയി സ്റ്റീഫന്

 

ലണ്ടന്‍: ഒഐസിസി (യുകെ) കണ്‍വീനറും, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഉദ്യോഗസ്ഥനും ആയിരുന്ന തെക്കേമുറി ഹരിദാസിന്റെ അനുസ്മരണാര്‍ത്ഥം ഒഐസിസി (യുകെ) പ്രഖ്യാപിച്ച മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡിന് റോയി സ്റ്റീഫന്‍ കുന്നേല്‍ അര്‍ഹനായി. ക്രോയിഡോണില്‍ നടന്ന ചടങ്ങില്‍ യു കെ യിലെ പാര്‍ലിമെന്ററി രംഗത്തെ പ്രഗത്ഭനും, പ്രവാസി ഇന്ത്യക്കാരുടെ അഭിമാനവുമായ ഈലിംഗ്, സൗത്താളിനെ പ്രതിനിധീകരിക്കുന്ന വിരേന്ദ്രശര്‍മ എംപി മുഖ്യാതിഥിയായിരുന്നു.


ഒഐസിസി പദ്ധതിയിട്ട മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡിലേക്കു ജഡ്ജിങ് പാനല്‍ തയ്യാറാക്കിയ ഫൈനല്‍ ലിസ്റ്റില്‍ യു കെ യിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ ശ്രദ്ധേയരായ ടോണി ചെറിയാന്‍, ജയന്തി ആന്റണി, മംഗളവദനന്‍ വിദ്യാസാഗര്‍, കാര്‍മല്‍ മിരാന്‍ഡാ, റോയി സ്റ്റീഫന്‍ എന്നിവരാണ് ഇടം നേടിയത്.

 
യു കെയില്‍ സ്വിണ്ടനില്‍ താമസിക്കുന്ന റോയി 2015 ല്‍ പ്രൈഡ് ഓഫ് സ്വിന്‍ഡന്‍, എലിസബത് രാജ്ഞിയില്‍ നിന്നും 2017 ല്‍ ബ്രിട്ടനിലെ ഉന്നത അംഗീകാരമായ ബ്രിട്ടീഷ് എമ്പയര്‍ മെഡല്‍ ലഭിച്ചതിനു പുറമെ, അദ്ദേഹം എഴുതിയ ''അപൂര്‍വ്വ പാതകള്‍' എന്ന നോവലിന് ദര്‍ശനാ പ്രവാസി സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകാരനും, സംഘാടകനും, ഇംഗ്ലീഷ്-മലയാളി സമൂഹങ്ങളില്‍ സജീവമായ സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ് റോയി.

ആയിരം പൗണ്ടും, പ്രശസ്തിപത്രവും,എവര്‍റോളിങ് ട്രോഫിയും അടങ്ങുന്ന ടി ഹരിദാസ് സ്മാരക അവാര്‍ഡ്, ഒഐസിസി പ്രവര്‍ത്തകരും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ചേര്‍ന്ന ചടങ്ങില്‍ വെച്ച്, വീരേന്ദ്ര ശര്‍മ്മ എംപി വിതരണം ചെയ്തു.

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക