കുവൈറ്റ് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജര്‍ നാട്ടില്‍ നിര്യാതനായി.

Published on 30 May, 2022
കുവൈറ്റ് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജര്‍ നാട്ടില്‍ നിര്യാതനായി.

വെണ്ണികുളം : കുവൈറ്റ് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജര്‍  വെണ്ണികുളം  പഴുര്‍  പള്ളിയാങ്കല്‍  ( കുറ്റംമാനാല്‍ )  കുര്യന്‍ വര്‍ഗീസിന്റെയും,  മേരി വര്‍ഗീസിന്റെയും മകന്‍  ഷൈജു വര്‍ഗീസ് ((40 വയസ്സ്) ഞാറാഴ്ച്ച രാവിലെ നാട്ടില്‍ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച. നടത്തും.

ദുബൈയില്‍ നിന്നും ആറ് മാസം മുന്‍പ് ട്രാന്‍സ്ഫറായി കുവൈറ്റില്‍ എത്തിയ  ഷൈജു വര്‍ഗീസ് കുടുംബത്തെ കുവൈറ്റില്‍ കൊണ്ടുവരുവാന്‍ നാട്ടില്‍ പോയതായിരുന്നു. അടുത്ത ആഴ്ച തിരികെ കുവൈറ്റിലേക്ക് മടങ്ങി വരുവാന്‍ ഇരുന്നതാണ്. രക്തസമ്മര്‍ദ്ദം കൂടി  കുമ്പനാട് ഹോസ്പിറ്റിലില്‍ പ്രവേശിപ്പിച്ച  ഷൈജു വര്‍ഗീസിന്  ഞാറാഴ്ച്ച രാവിലെ  ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ഭാര്യ :  പയ്യപ്പാടി മഞ്ഞക്കിയില്‍ മിന്‍സി തോമസ്.  മകന്‍  ആദം വര്‍ഗീസ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക