ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11 ന്

Published on 31 May, 2022
 ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11 ന്

 

ലണ്ടന്‍: യോര്‍ക് ഷെയര്‍ ആന്‍ഡ് ഹംമ്പര്‍ റീജണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (HIMA) സംഘടിപ്പിക്കുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11നു (ശനി) നടക്കും.

യുകെയിലെ പ്രമുഖരായ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് രാവിലെ 11 ന് ആരംഭിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ക്ക് മേയ് 31 (ചൊവ്വ) വരെ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും.

റജിസ്‌ട്രേഷന്‍ ഫീസ് ഒരു ടീമിന് 20 പൗണ്ട് ആയിരിക്കും. പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 11 നു മുന്പായി കളിക്കളത്തില്‍ എത്തിച്ചേരേണ്ടതാണ്.. ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.


വിവരങ്ങള്‍ക്ക്: ജോസ് വര്‍ഗീസ് 07737533787, വിന്‍സെന്റ് ജോര്‍ജ് 07846167502.

ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം: The Allam Sports Centre, University of Hull, Hull, HU6 7TS.

അലക്‌സ് വര്‍ഗീസ്‌

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക