അബുദാബിയില്‍ ജൂണ്‍ ഒന്നു മുതല്‍ ഏഴുതരം പ്ലാസ്റ്റിക്കിനു നിരോധനം

Published on 31 May, 2022
 അബുദാബിയില്‍ ജൂണ്‍ ഒന്നു മുതല്‍ ഏഴുതരം പ്ലാസ്റ്റിക്കിനു നിരോധനം

 

അബുദാബി: അബുദാബിയില്‍ ജൂണ്‍ ഒന്നു (ബുധന്‍) മുതല്‍ ഏഴു തരം പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പരിസ്ഥിതി ഏജന്‍സി അബുദാബി (ഇഎഡി) യുടേതാണ് തീരുമാനം.


എന്നാല്‍ ഫാര്‍മസികളില്‍ മരുന്നുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നവ, പച്ചക്കറികള്‍, മാംസം, മത്സ്യം, ചിക്കന്‍, ധാന്യങ്ങള്‍, റൊട്ടി എന്നിവയ്ക്കുള്ള റോളുകള്‍ (കെട്ട് ബാഗുകള്‍), ഫാഷന്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത വലിയ ഷോപ്പിംഗ് ബാഗുകള്‍, പലതരം മാലിന്യം ശേഖരിക്കുന്ന പായ്ക്കറ്റുകള്‍, തപാല്‍ പാഴ്‌സലുകള്‍, മാസികകള്‍, പത്രങ്ങള്‍ എന്നിവ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നവ, അലക്കു ബാഗുകള്‍, ചെടികളും പൂക്കളും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗുകള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ട്.


2020-ല്‍ അവതരിപ്പിച്ച സംയോജിത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നയത്തിന്റെ അടിസ്ഥാനത്തിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക