Image

വ്യാജ വീസ: ദുബായില്‍ വിദ്യാര്‍ഥിക്ക് 45 ദിവസത്തെ ജയില്‍ ശിക്ഷ

Published on 31 May, 2022
 വ്യാജ വീസ: ദുബായില്‍ വിദ്യാര്‍ഥിക്ക് 45 ദിവസത്തെ ജയില്‍ ശിക്ഷ

 

ദുബായ്: വ്യാജ വീസ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ദുബായ് കോടതി തടവു ശിക്ഷക്ക് വിധിച്ചു. കാനഡയിലേക്കു കടക്കാനുള്ള വ്യാജ എന്‍ട്രി വീസ ഉപയോഗിച്ചതിന് ആഫ്രിക്കന്‍ വംശജനായ വിദ്യാര്‍ഥിയെ ആണ് ദുബായ് ക്രിമിനല്‍ കോടതി 45 ദിവസത്തേക്ക് ജയിലിലടച്ചത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം മാറികയറുന്നതിനിടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിലേക്ക് മാറ്റി.


സംഭവത്തിനു ഒരു മാസം മുമ്പ് താന്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യത്ത് താമസിച്ചിരുന്നതായും പഠനം പൂര്‍ത്തിയാക്കാന്‍ കാനഡയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രതി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു.

കാനഡയിലേക്ക് അനധികൃതമായി വീസ നേടാന്‍ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയ ഒരാളെ താന്‍ കണ്ടതായും വീസയുമായി 10 ദിവസത്തിനുശേഷം ഈ വ്യക്തി പാസ്പോര്‍ട്ട് തനിക്കു തിരികെ നല്‍കിയതായും അതിനുശേഷം യുഎഇ വഴി കാനഡയിലേക്ക് പോകാന്‍ പദ്ധതിയിട്ടതായും പ്രതി കൂട്ടിചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക