Image

ഫോമാ സെൻട്രൽ റീജിയൺ കലാമേള:  ജയ്‌ഡൻ ജോസ് കലാപ്രതിഭ; അലൈന മെറിൻ ജോണും, സ്ലോക കൊട്ടാരത്ത് നമ്പ്യാരും കലാതിലകം 

റോയി മുളകുന്നം Published on 02 June, 2022
ഫോമാ സെൻട്രൽ റീജിയൺ കലാമേള:  ജയ്‌ഡൻ ജോസ് കലാപ്രതിഭ; അലൈന മെറിൻ ജോണും, സ്ലോക കൊട്ടാരത്ത് നമ്പ്യാരും കലാതിലകം 

ചിക്കാഗോ: മെയ് 28 ന് ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെട്ട ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിലുള്ള കലാമേളയിൽ (യൂത്ത് ഫെസ്റ്റിവൽ) ജയ്‌ഡൻ ജോസ് കലാപ്രതിഭയായി. അലൈന മെറിൻ ജോണും, സ്ലോക കൊട്ടാരത്ത് നമ്പ്യാരും തുല്യ  പോയിൻറ് നേടിയതുകൊണ്ട് കലാതിലകം പട്ടം പങ്കു വച്ചു.

റീജിയണൽ വൈസ് പ്രസിഡൻറ് ജോൺ പട്ടപതിയുടെ അദ്ധ്യക്ഷതയിൽ ഫോമാ നാഷണൽ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട് കലാമേള ഉത്ഘാടനം നിർവ്വഹിച്ചു .

റീജിയണൽ കൾച്ചറൽ കമ്മറ്റി ചെയർമാൻ രഞ്ജൻ എബ്രാഹമിന്റെയും കോ ചെയർ സന്തോഷ് കാട്ടുകാരൻ, ജോർജ് മാത്യു, ജിതേഷ് ചുങ്കത്ത്, ജോസി കുരിശുങ്കൽ, ആൽവിൻ ഷുക്കൂർ, Dr. സിബിൾ ഫിലിപ്പ്, ആഷ്ലി ജോർജ്‌ , ആനീഷ് ആന്റോ എന്നി കമ്മറ്റി അംഗങ്ങളുടെയും, റീജിയണൽ വൈസ് പ്രസിഡൻറ് ജോൺ പട്ടപതി, ഫോമാ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട്, വുമൺസ് റെപ്പറസന്റെറ്റിവ് ജൂബി വള്ളിക്കളം, നാഷണൽ കമ്മറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ , ഫോമാ നാഷണൽ കൾച്ചറൽ കമ്മറ്റി ചെയർമാൻ അച്ഛൻകുഞ്ഞു മാത്യു തുടങ്ങിയവരുടെയും നേതൃത്വത്തിൽ കലാമേള ഭംഗിയായും ചിട്ടയായും നടന്നു.

രഞ്ജൻ എബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക