Image

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം ; മേയര്‍ സജി ജോര്‍ജ്ജ് 

പി പി ചെറിയാന്‍ Published on 04 June, 2022
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം ; മേയര്‍ സജി ജോര്‍ജ്ജ് 

ഗാര്‍ലന്റ് (ഡാളസ്) : മാധ്യമരംഗത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് വര്‍ഷങ്ങളായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്ന് സണ്ണിവെയ്ല്‍ സിറ്റി മേയറും മലയാളിയുമായ സജി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു . മെയ് 29 ന് ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന 2022 - 2023 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ് .

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം സമൂഹ മനസാക്ഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ജനിച്ചു വളര്‍ന്ന തലമുറ ഇന്നും അച്ചടി ദൃശ്യ മാധ്യമങ്ങളെ ജീവിതത്തിന്റെ അതിപ്രധാന ഭാഗമായി തന്നെ കണക്കാക്കുന്നുവെന്ന് ഉദാഹരണ സഹിതം മേയര്‍ ചൂണ്ടിക്കാട്ടി . പത്ര സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി ആശയ വിനിമയം നടത്തുന്നതിനും പൂര്‍ണ്ണ അനുമതി നല്‍കിയിരിക്കുന്ന രാജ്യമാണ് അമേരിക്ക

മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധവും മറ്റുള്ളവരുടെ വികാരത്തെ ഹനിക്കാത്തതും സുതാര്യവുമായിരിക്കണമെന്നതിനാല്‍ റിപ്പോര്‍ട്ടര്‍മാരും , പത്രാധിപരും ഒരു പോലെ ശ്രദ്ധിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു .

അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളില്‍ പലതും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം തുടര്‍ന്ന് നടത്തിക്കൊണ്ടു പോകുന്നതിന് കഴിയാതെ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ് . തൊഴിലിനോടൊപ്പം മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ഇത്തരത്തിലുള്ള മാധ്യമങ്ങളെ സഹായിക്കുവാന്‍ മുന്നോട്ട് വരണമെന്നും മേയര്‍ പറഞ്ഞു . 

പ്രസിഡന്റ് സിജി.വി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു . മീനു എലിസബത്ത് നന്ദി പറഞ്ഞു . അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംക്ഷിപ്ത വിവരണം നല്‍കി . സെക്രട്ടറി സാം മാത്യു സ്വാഗതം ആശംസിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക