ഫൊക്കാനയ്ക്ക് പതിവ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം; വിലക്കില്ല 

Published on 04 June, 2022
ഫൊക്കാനയ്ക്ക് പതിവ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം; വിലക്കില്ല 

ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കണമെന്ന ന്യൂയോർക്ക് സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ Temporary Restraining Order (TRO) കലാവധി അവസാനിച്ചു. ഇനി മുതൽ ഫൊക്കാനയുടെ എല്ലാ പ്രവർത്തനങ്ങളും നിർബാധം തുടരാൻ കഴിയുമെന്നാണ് ഫൊക്കാനയ്ക്ക് ലഭിച്ച നിയമോപദേശം.
 
ഇരു കക്ഷികളുടെയും വാദം (Hearing) ജൂൺ ഒന്നിന് നടക്കാനിരുന്നുവെങ്കിലും ഹിയറിംഗ് ആവശ്യമില്ലെന്ന് കോടതി സ്വയം തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വിശദമായ തെളിവുകൾ അടങ്ങിയ രേഖകളുടെ സത്യവാങ്മൂലം ഫൊക്കാന നേതാക്കന്മാർ അവരുടെ അറ്റോർണി വഴി സുപ്രീം കോടതിയിൽ മുൻകൂറായി സമർപ്പിച്ചിരുന്നു. 

ഫൊക്കാനയുടെ തെരഞ്ഞെടുപ്പ്, കൺവെൻഷൻ തയാറെടുപ്പുകൾ ഉൾപ്പെടെയുള്ള പതിവ് പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്,  തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് എന്നിവർ അറിയിച്ചു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക