കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം നടത്തി

Published on 04 June, 2022
 കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം മെയ് 21 ന് വൈകുന്നേരം വിവിധ കലാപരിപാടികളോടെ സാല്‍ബൗ അം ബ്യൂഗലില്‍ അരങ്ങേറി. ഫാ. ജിനു ആറാഞ്ചേരി, മനോഹരന്‍ ചങ്ങനാത്ത്, ഡോ. അജാക്‌സ് മുഹമ്മദ്, മലയാളം സ്‌കൂള്‍ രക്ഷിതാക്കളെ പ്രതിനിധീകരിച്ച് റോജി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ട്രഷറര്‍ കോശി മാത്യു സ്വാഗതവും, സമാജം സെക്രട്ടറി ഹരീഷ് പിള്ള, അന്‍ജു പിള്ളൈ എന്നിവര്‍ അവതാരകരായി. വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കു പുറമെ ലക്കി ഡ്രോയും നടന്നു. അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ആഘോഷത്തില്‍ ഏതാണ്ട് മുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. പുതുതായി ജര്‍മനിയിലെത്തിയ മലയാളികള്‍ക്ക് ആഘോഷം ഏറെ ആസ്വാദ്യകരമായി. ജോസ് കുന്പിളുവേലില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക