വെല്‍ഫെയര്‍ കേരള കുവൈത്ത് ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

Published on 04 June, 2022
 വെല്‍ഫെയര്‍ കേരള കുവൈത്ത് ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി : വെല്‍ഫെയര്‍ കേരള കുവൈറ്റിന്റെ വിവിധ ഘടകങ്ങളിലെ ഭാരവാഹികള്‍ക്കായി ദ്വിദിന നേതൃ പരിശീലന ക്യാമ്പ് - ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു.


ക്യാമ്പ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സയിദ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ വെല്‍ഫെയര്‍ പാര്ട്ടി സംസ്ഥാന സെക്രെട്ടറി സജീദ് ഖാലിദ് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. യുഎഇ ല്‍ നിന്നും പ്രമുഖ ട്രെയിനര്‍ ജംഷീദ് ഹംസ നേതൃ പരിശീലന സെഷന്‍ അവതരിപ്പിച്ചു.

അംഗങ്ങളുടെ ക്ഷേമം ലക്ഷ്യം വച്ചു നടപ്പിലാക്കുന്ന വെല്‍ഫെയര്‍ കേരള മെംബേഴ്‌സ് വെല്‍ഫെയര്‍ പദ്ധതിയുടെയും സമ്പാദ്യ ശീലം ഉറപ്പു വരുത്തുന്ന സഞ്ചയിക പദ്ധതിയുടെയും പ്രഖ്യാപനം പ്രസിഡന്റ് അന്‍വര്‍ സയിദ് നിര്‍വഹിച്ചു.


വിവിധ സെഷനുകളിലായി ഗിരീഷ് വയനാട് , റഫീഖ് ബാബു , ഷൗക്കത്ത് വളാഞ്ചേരി , വഹീദ ഫൈസല്‍ , വിഷ്ണു നടേശ്, റസീന മുഹിയുദ്ദീന്‍ , അനിയന്‍ കുഞ്ഞ് , ഖലീലു റഹ് മാന്‍ , അന്‍വര്‍ ഷാജി , ലായിക്ക് അഹമ്മദ് , ശഫീര്‍ അബൂബക്കര് , എം.എം നൗഫല്‍ , സിറാജ് സ്രാമ്പിക്കല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകള്‍ക്ക് അബ്ദുള്‍ വാഹിദ് , ശഫീര്‍, സിമി അക്ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര നേതാക്കള്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, മേഖല ജില്ലാ , യൂണിറ്റ് നേതാക്കള്‍ എന്നിവരാണ് രണ്ടു ദിവസത്തെ കാമ്പില്‍ പങ്കെടുത്തത്. അംഗങ്ങളുടെ കലാ വൈജ്ഞാനിക സെഷനുകളും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ നയീം നന്ദി പറഞ്ഞു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക