Image

ലാല്‍ കെയെഴ്‌സ് കുവൈറ്റിന് പുതിയ നേതൃത്വം

Published on 04 June, 2022
 ലാല്‍ കെയെഴ്‌സ് കുവൈറ്റിന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി : ലാല്‍ കെയെഴ്‌സ് കുവൈറ്റിന്റെ 6-മത് വാര്‍ഷിക പൊതുയോഗത്തില്‍, 2022-23 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റ് ആര്‍ ജെ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം അഡൈ്വസറി ബോര്‍ഡ് വൈ.ചെയര്‍മാന്‍ ജേക്കബ് തമ്പി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് .ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ഷിബിന്‍ ലാല്‍ 2021-22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ അനീഷ് നായര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മീഡിയ പാര്‍ട്ണര്‍ അനില്‍ നമ്പ്യാര്‍ ആശംസകള്‍ നേരുകയും സംസാരിക്കുകയും പ്രശാന്ത് കൊയിലാണ്ടി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് 2022 -23 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി രാജേഷ് ആര്‍ ജെ (പ്രസിഡന്റ്), പ്രശാന്ത് കൊയിലാണ്ടി (വൈസ് പ്രസിഡന്റ്) ,ജോസഫ് സെബാസ്റ്റ്യന്‍ (ജനറല്‍ സെക്രട്ടറി), ജിഷ അനു (ജോ.സെക്രട്ടറി), അഖില്‍ അശോകന്‍ (ട്രഷറര്‍), ഷിബിന്‍ ലാല്‍(കുവൈറ്റ് റീജിയണല്‍ കോഡിനേറ്റര്‍), മനോജ് മാവേലിക്കര( അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ) ജേക്കബ് തമ്പി(അഡൈ്വസറി ബോര്‍ഡ് വൈസ്.ചെയര്‍മാന്‍) അനീഷ് നായര്‍ (ഓഡിറ്റര്‍),എന്നിവരെയും മീഡിയ പാര്‍ട്ണറായി അനില്‍ നമ്പ്യാരെയും പി. ആര്‍. ഓ ആയി സാജു സ്റ്റീഫനെയും തെരെഞ്ഞെടുത്തു . വിവിധ കോഡിനേറ്റേര്‍മാരായി ജിതിന്‍ ,രാജ്ഭണ്ഡാരി (ഇവന്റ്സ്സ്),ജോര്‍ളി ജോസ്,മനോജ് (ഫാന്‍സ് ഷോ) ശരത് കാട്ടൂര്‍( മീഡിയ), രാധാ റ്റി നായര്‍ (വനിതാ വിഭാഗം) റെനി ജോണ്‍ (ജോ.വനിതാ വിഭാഗം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രവീണ്‍ കുമാര്‍,വേണുഗോപാല്‍ രാജന്‍,രഞ്ജിത്ത് രാജ്,അലക്‌സ് പി ജേക്കബ്,ഷിജു മോഹന്‍,എബിന്‍ കുളങ്ങര, സലിം ഷാ,ബെന്‍സി,ആദര്‍ശ് ഭുവനേഷ് എന്നിവരാണ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍. ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് & വെല്‍ഫയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റായ് ലെനിന്‍ ഗോപാല്‍,സെക്രട്ടറിയായ് പ്രേം ശരത് എന്നിവരെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണത്തില്‍ കമ്മിറ്റി അനുശോചനം പ്രമേയം അവതരിപ്പിച്ച ശേഷം യോഗം അവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക