Image

ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

Published on 04 June, 2022
 ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി : ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

എംബസി പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിള്‍ റാലി അംബാസിഡര്‍ സിബി ജോര്‍ജ് ഉത്ഘാടനം ചെയ്തു.രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തിയാണ് റാലി ആരംഭിച്ചത്.പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിരവധി നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


റാലിയില്‍ 50-ലധികം സൈക്ലിസ്റ്റുകളും ജോയ്‌സ് സിബി, എംബസി ഉദ്യോഗസ്ഥര്‍,വിവിധ പ്രവാസി സംഘടന പ്രവര്‍ത്തകരും പങ്കെടുത്തു. 2022 ജൂണ്‍ 5 മുതല്‍ 9 വരെയുള്ള ഇന്ത്യന്‍ പരിസ്ഥിതി വാരത്തിന് മുന്നോടിയായി നടത്തിയ പരിപാടിയില്‍ വരും ദിവസങ്ങളില്‍ വൃക്ഷത്തോട്ടങ്ങള്‍, ഔഷധസസ്യങ്ങളെ കുറിച്ചും ക്വിസുകള്‍, പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങളും ജൂണ്‍ 9-ന് എംബസി ഓഡിറ്റോറിയത്തില്‍ സമാപന പരിപാടിയും സംഘടിപ്പിക്കുമെന്ന് എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക