ഫോമാ ജനറൽ ബോഡി യോഗം സാധുവല്ലെന്നു ജുഡീഷ്യൽ കൗൺസിൽ തീരുമാനം

Published on 04 June, 2022
ഫോമാ ജനറൽ ബോഡി യോഗം സാധുവല്ലെന്നു ജുഡീഷ്യൽ കൗൺസിൽ തീരുമാനം

ഫോമാ ഏപ്രിൽ 30 -നു റ്റാമ്പായിൽ വച്ച് നടത്തിയ ജനറൽ ബോഡി യോഗം, കൃത്യമായ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജുഡീഷ്യൽ കൗൺസിൽ അസാധുവാക്കിയതായി അറിയുന്നു. അതിനാൽ  അവിടെ എടുത്ത തീരുമാനങ്ങളും  സാധുവല്ല.

നിയമോപദേശത്തെത്തുടർന്നാണ് ഈ നടപടി. തെറ്റ്  ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യുക എന്നതാണ് ജുഡീഷ്യൽ കൗൺസിലിന്റെ പ്രധാന ചുമതല. പ്രൊസീഡ്യുവർ കൃത്യമായി പാലിച്ചില്ലെങ്കിൽ അത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അല്ലെങ്കിൽ പിന്നെ കൗൺസിലിന്റെ ആവശ്യവുമില്ല. 

പതിവിലും കൂടുതൽ പേർ  ഇത്തവണ ജനറൽ ബോഡിക്ക് എത്തിയതാണ്. പക്ഷെ പ്രൊസിഡ്യുവർ കൃത്യമായി പാലിച്ചില്ല. അതാണ് പ്രശ്നമായത്. ഇത് വ്യക്തികളെച്ചൊല്ലിയുള്ള പ്രശ്നമല്ലെന്നും സംഘടനയുടെ പ്രവർത്തനത്തെ ശരിയായ ദിശയിൽ കൊണ്ടുപോകുന്നതിനുള്ള നടപടി മാത്രമാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ജനറൽ ബോഡി സൂമിൽ വിളിച്ച് ചേർക്കാൻ നാഷണൽ കമ്മിറ്റി വോട്ടിനിട്ട് തീരുമാനിച്ചിട്ടുണ്ട്. 45 ദിവസത്തെ നോട്ടീസ് വേണമെന്നുള്ളതിനാൽ ജൂലൈ അവസാനത്തോടെ ആയിരിക്കും ജനറൽ ബോഡി. മിക്കവാറും ജൂലൈ 23.

ചുമ്മാ 2022-06-04 23:11:22
ഫോമാ ജനറൽ ബോഡിയേയും നാഷണൽ കമ്മിറ്റിയെയും മറികടന്നു ഒരു തീരുമാനമെടുക്കാൻ ജുഡീഷ്യറി കമ്മിറ്റി ആരുവാടാ
കോറം 2022-06-05 00:39:49
ഈ തീരുമാനമെടുത്ത ജുഡീഷ്യറി കമ്മിറ്റി പോലും കോറം ഇല്ലാതെ ആണ് 2019ൽ തിരഞ്ഞെടുത്തത്. അപ്പൊ ഇവരും പോകേണ്ടിവരുമോ.
ഫോമസുഹൃത്‌ 2022-06-05 00:56:43
മകനെ "ചുമ്മാ" അവർ ആരാണ് എന്ന് മകന് ഇതുവരെയും മനസ്സിലായില്ലേ?ചുണക്കുട്ടികളാണ് അവർ, ആണുങ്ങൾ.കുരക്കാതെ ചെല്ല് ഫേക്കെ
മച്ചമ്പി 2022-06-05 01:04:26
കോറം സാർ എഴുത്ത്‌ കണ്ടാൽ പറയുകയേ ഇല്ല അടൂർ അല്ലെങ്കിൽ പന്തളം ഭാഗത്തുള്ള ആളാണെന്നു.ജുഡീഷലിനെ പറഞ്ഞു വിടൂ കോറം അണ്ണാ അല്ലെങ്കിൽ പോയി കേസ് കൊടുക്കടെ
കോറം 2022-06-05 01:25:43
2019 ൽ ഈ ജുഡീഷ്യറി കമ്മിറ്റിയെയും തിരഞ്ഞെടുത്തത് കോറം ഇല്ലാത്ത ഒരു ജനറൽ ബോഡിയിൽ ആയിരുന്നു. അപ്പൊ ഇവരെയും പുറത്താക്കേണ്ടി വരുമോ
ഫോമാ കോണ്ഗ്രസ് 2022-06-05 01:30:24
വളരുന്തോറും പിളരും
Panikkar 2022-06-05 01:35:19
35 പ്രാവശ്യം ബൈലോ വായിച്ചിട്ടും നിനക്ക് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലായില്ലേ.വിവരവും വിദ്യാഭാസവും ഉള്ള ആരും വീട്ടിൽ ഇല്ലേ
Georgek 2022-06-05 11:29:24
ഈ കമന്റുകൾ ഇടുന്നവരോട് സഹതാപം മാത്രം. കാരണം ഫൊക്കാനയിലും ഫോമയുടെ ആരംഭം മുതൽ ഈ സംഘടനയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ,ഫോമയിൽ ജുഡീഷ്യൽ കൗൺസിൽ എന്നൊരു വിഭാഗം ഉണ്ടെന്നു കാണിച്ചു തന്ന ഒരു ടീമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്തിനധികം, ഫോമാ തുടക്കമായ 2008നു ശേഷം 2019 വരെ ഫോമയിൽ ജുഡീഷ്യൽ കൗൺസിൽ ഒരു തീരുമാനവും എടുത്തതായി ഞാൻ കേട്ടിട്ടില്ല.ഇപ്പോൾ അച്ചടക്കമായി, തോന്നിവാസം കാണിച്ചാൽ വാളെടുക്കും എന്ന് കാണിച്ചു തന്നവരാണ് ഇപ്പോഴത്തെ ജുഡീഷ്യൽ കൗൺസിൽ.കെട്ടുറപ്പില്ലാത്ത അച്ചടക്കമില്ലാത്ത ഒരു സംഘടന ഒരിക്കലും മുൻപോട്ടു പോകില്ല സഹോദരങ്ങളെ. കഴിഞ്ഞ ജനറൽ ബോഡി,അവിടെ എന്ത് അഴിഞ്ഞാട്ടം ആണ് നടന്നത് എന്ന് എന്നെപ്പോലെ നിങ്ങൾക്കും അറിയാം.ഒരു മുൻപ്രസിഡന്റിന്റെ നേതൃത്ത്തിൽ പാർക്കിംഗ് ലോട്ടിൽ അതും പള്ളിയുടെ, മദ്യപിച്ചു അഞ്ചോ ആറോ ആളെ കൂട്ടി,കൂടെ ടാമ്പയിൽ നിന്നുള്ള സ്ഥാനാർത്ഥിയും, ജനറൽ ബോഡി നടത്താൻ പോലും സമ്മതിച്ചില്ല.വൈകിട്ട് ഏറ്റവും ബഹുമാനം അർഹിക്കുന്ന സ്ത്രീകളുടെ പരിപാടിയായ മയൂഖം പരിപാടി നടത്താൻ പോലും സമ്മതിച്ചില്ല, അതും ടാമ്പയിൽ നിന്നുള്ള സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റും സംഘവും മദ്യപിച്ചു ലക്ക് കെട്ടു പറഞ്ഞു സ്റ്റേജ് കത്തിക്കും എന്ന്,സ്ത്രീകൾ കരച്ചിലായി, നിലവിളിയായി. അങ്ങനെ മൊത്തം അഴിഞ്ഞാട്ടം. ഇതാണോ സഹോദരങ്ങളെ ഫോമയിൽ വേണ്ടത്. ആലോചിക്കുക ഫോമയിൽ അച്ചടക്കം വേണോ അതോ അഴിഞ്ഞാട്ടം ആണോ വേണ്ടതെന്ന് .
നാരദ തന്ത്രം: 2022-06-05 13:13:00
നാരദ തന്ത്രം: സാദാരണ മനുഷരെ പരിശുദ്ധർ, എന്ന് പ്രഖ്യാപിച്ചു അവരെ ആദരിക്കുന്നുന്ന എന്ന വ്യജേന പണം ഉണ്ടാക്കുന്ന തന്ത്രം ഇന്ന് കത്തോലിക്ക സഭയുടെ കുത്തക ആണ്. ഫോമ, ഫൊക്കാന ഒക്കെ അവരുടെ നേതാക്കളെയും പരിശുദ്ധർ ആക്കണം. എന്നിട്ടു നേർച്ച . കോം വഴി പണവും പിരിക്കാം. എങ്ങനെയുണ്ട് ഇ തന്ത്രം - നാരദൻ
സംഘടന 2022-06-05 13:27:56
പ്രിയ ജോർജ് സുഹൃത്തേ ഇത്‌ സംഘടന നന്നായി നടത്താനുള്ള ആവേശം അല്ല. കൃത്യമായ പ്ലാനിങ്ങോട് കൂടി വ്യതിവൈരാഗ്യം തീർക്കാൻ ജുഡീഷ്യൽ കൗണ്സിൽ സംഘടനയെ ഉപയോഗിക്കുകയാണ്. ചാമത്തിൽ ഉണ്ടായിരുന്നപ്പോഴും ഈ ജുഡീഷ്യൽ കൗണ്സിൽ വാളുമായി വന്നതായിരുന്നു. പക്ഷേ ഒന്നു നടന്നില്ല.
Watcher 2022-06-06 13:22:29
Why president and secretary were silent in the GB? Was it an outcome of a deal?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക