ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍  മറിയാമ്മ പിള്ള അനുശോചനയോഗം നാളെ ജൂണ്‍ 7ന് വൈകുന്നേരം 8 ന് 

Published on 06 June, 2022
ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍  മറിയാമ്മ പിള്ള അനുശോചനയോഗം നാളെ ജൂണ്‍ 7ന് വൈകുന്നേരം 8 ന് 

ന്യൂജേഴ്സി : കഴിഞ്ഞയാഴ്ച്ച അന്തരിച്ച ഫൊക്കാന മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ളയ്ക്ക് ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ഔദ്യോഗിക അനുശോചനയോഗം ചേരുന്നു. നാളെ, ജൂണ്‍ 7ന് ചൊവ്വാഴ്ച്ച വൈകുന്നേരം എട്ടു മണിക്ക്  വെര്‍ച്വല്‍ മീറ്റിംഗിലൂടെ ആയിരിക്കും അനുശോചന യോഗം ചേരുകയെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. 

 മറിയാമ്മ പിള്ളയുടെ വേര്‍പാടില്‍ വേദനിക്കുന്ന നൂറുകണക്കിന് ഫൊക്കാന നേതാക്കന്മാരില്‍ പലര്‍ക്കും അവരുടെ മൃതസംസ്‌ക്കാര ചടങ്ങിലോ പൊതുദര്‍ശനം നടത്തിയപ്പോഴോ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൂടി കണക്കിലെടുത്താണ് എല്ലാവരുടെയും സൗകര്യാര്‍ത്ഥം ചൊവ്വാഴ്ച്ച ന്യൂയോര്‍ക്ക് സമയം 8 മണിക്ക് സൂം മീറ്റിംഗിലൂടെ അനുശോചന യോഗം സംഘടിപ്പിക്കുന്നത്. 

 ഫൊക്കാനയുടെ മുന്‍ പ്രസിഡണ്ടും നിലവില്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, തെരെഞ്ഞെടുപ്പ് കമ്മിറ്റി അംഗം, എത്തിക്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന മറിയാമ്മ പിള്ളയുടെ ആകസ്മിക നിര്യാണം ഫൊക്കാനയ്ക്ക് താങ്ങാന്‍ പറ്റാത്തതിലേറെയാണെന്നു ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ പറഞ്ഞു. മറിയാമ്മ പിള്ളയുടെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ച എല്ലാ ഫൊക്കാന പ്രവര്‍ത്തകരും സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക