ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കി

Published on 07 June, 2022
 ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കി

 

കുവൈറ്റ് സിറ്റി : രാജ്യ്ത്ത് ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. 18നും 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നല്‍കുകയുള്ളൂവെന്നും തീര്‍ഥാടകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.


സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് മുന്പായി 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനയും പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യ മുന്‍കരുതല്‍ ചട്ടങ്ങള്‍ ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍ഫ്‌ലുവന്‍സ സാധ്യതയുള്ള തീര്‍ഥാടകര്‍, ഗര്‍ഭിണികള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവരോട് ഈ വര്‍ഷത്തെ ഹജ്ജ്, ഉംറ ചടങ്ങുകള്‍ മാറ്റിവയ്ക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സാംക്രമിക ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങളോ ലക്ഷണങ്ങളോ ഉള്ള ആളുകളുമായി സന്പര്‍ക്കം പുലര്‍ത്തുരുതെന്നും തിരക്കേറിയ സ്ഥലങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഹജ്ജ് കഴിഞ്ഞ് തിരികെയെത്തിയാല്‍ പത്ത് ദിവസത്തിനകം കൊറോണ വൈറസ് പരിശോധന നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക