പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 19ന്

Published on 08 June, 2022
പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 19ന്സിസിലി (ഇറ്റലി): പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 19ന് ഇറ്റലി സിസിലിയായില്‍ വച്ചു നടത്തപ്പെടുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പിഎംഎഫ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇറ്റലി കോഡിനേറ്റര്‍ തെങ്ങുംപള്ളി അറിയിച്ചു.

ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ നേരിടുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധ അവതരണം, സംഘടനാ ചര്‍ച്ച, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായിരിക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കോര്‍ഡിനേറ്റര്‍ അറിയിച്ചു.


യൂറോപ്പ് കുടുംബ സംഗമത്തിന് പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായ എം.പി. സലീം( പ്രസിഡന്റ), ഡോ. ജോസ് കാനാട്ട് (ചെയര്‍മാന്‍), വര്‍ഗീസ് ജോണ്‍(സെക്രട്ടറി), സ്റ്റീഫന്‍ ജോസഫ്(ട്രഷറര്‍),സാജന്‍ പട്ടേരി( വൈസ് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പി.പി. ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക