കല കുവൈറ്റ് അവധിക്കാല മലയാളം ക്ലാസുകള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 08 June, 2022
 കല കുവൈറ്റ് അവധിക്കാല മലയാളം ക്ലാസുകള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 


കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് കഴിഞ്ഞ 31 വര്‍ഷമായി നടത്തി വരുന്ന സാംസ്‌കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ അവധിക്കാല മലയാളം ക്ലാസുകള്‍ ജൂണ്‍ മൂന്നാംവാരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് മലയാളം ക്ലാസുകളില്‍ പഠിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ നാലു വര്‍ഷമായി കേരള സര്‍ക്കാരിനു കീഴിലുള്ള മലയാളം മിഷനുമായി ചേര്‍ന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

ന്ധഎവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം മിഷന്‍ രൂപം നല്‍കിയിട്ടുള്ള സിലബസിനെ അടിസ്ഥാനമാക്കിയാണ് നിലവില്‍ കല കുവൈറ്റിന്റെ മലയാളം ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി, ആന്പല്‍ എന്നീ മൂന്ന് കോഴ്‌സുകളിലാണ് അവധിക്കാല ക്ലാസുകള്‍ നടക്കുക. ഇതിനായി മലയാളം മിഷന്റെ സഹകരണത്തോടെ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ക്ലാസുകള്‍ ഒരുക്കുന്നത്.

പഠന പദ്ധതിയില്‍ ചേരുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ https://kalakuwait.comഎന്ന ലിങ്ക് വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാതൃഭാഷ തുടക്കം മുതല്‍ പഠിക്കുന്നതിനും അതുപോലെ കലയുടെ മലയാളം ക്ലാസ്സുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളും ഈ വര്‍ഷത്തെ ക്ലാസുകളുടെ സുഗമമായ നടത്തിപ്പിന് എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാതൃഭാഷ സമിതിയും കല കുവൈറ്റും പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചു
സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക