കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ബാലവേദിക്ക് പുതു നേതൃത്വം

Published on 08 June, 2022
കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ബാലവേദിക്ക് പുതു നേതൃത്വം


കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ബാലവേദിയുടെ 2022- 23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂണ്‍ 6 വെള്ളിയാഴ്ച അബാസിയ ഹൈഡൈന്‍ ഹാളില്‍ നടന്ന യോഗത്തില്‍് ശലഭ പ്രിയേഷ് (പ്രസിഡന്റ), നന്ദിക ജയേഷ് (സെക്രട്ടറി), റിതിക റിജേഷ് ( ആര്ട്ട് & കള്‍ചറല്‍ സെക്രട്ടറി), നിയതി അനില്‍കുമാര്‍ (അബാസിയ ഏരിയ പ്രസിഡന്റ്), സിയ സഹ്‌റ (ഫര്‍വാനിയ ഏരിയ പ്രസിഡന്റ്), സിദ്ര ഫൈസല്‍ (ജഹ്‌റ ഏരിയ പ്രസിഡന്റ്), അമാന്‍ റിസ്വാന്‍ റിയാസ് (സാല്‍മിയ ഏരിയ പ്രസിഡന്റ്), അവിക്ഷിത് ജ്യോതി (ഫഹാഹീല്‍ ഏരിയ പ്രസിഡന്റ്) എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. മഹിളാവേദി വൈസ് പ്രസിഡന്റ് ജീവ ജയേഷ് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.


മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സിസിത ഗിരീഷ് സ്വാഗതവും ട്രഷറര്‍ അഞ്ജന രജീഷ് നന്ദിയും രേഖപ്പെടുത്തി. ബാലവേദി മുന്‍ പ്രസിഡന്റ് അക്താബ് ദിയാന്‍, മുന്‍ സെക്രട്ടറി അലൈന ഷൈജിത്ത്, മുന്‍ ആര്ട്ട് & കള്‍ചറല്‍ സെക്രട്ടറി അഞ്ജന പ്രമോദ് എന്നിവര്‍ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ റിജിന്‍ രാജ്, ജനറല്‍ സെക്രട്ടറി ഫൈസല്‍. കെ, ട്രഷറര്‍ വിനീഷ്.പി.വി, മഹിളാവേദി ഒബ്‌സര്‍വര്‍ ഷൈജിത്ത്.കെ, മഹിളാവേദി മുന്‍ പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണന്‍, മഹിളാവേദി മുന്‍ വൈസ് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, ജ്യോതി ശിവകുമാര്‍, ഷൈന പ്രിയേഷ്, ദിവ്യ റിജേഷ്, റിന്‍സി ബഗീഷ്, രേഖ.ടി.കെ, ദിഷി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക