ഫൊക്കാനയിലെ ഒരു ഭാഗം സ്ഥിര നേതാക്കള്‍ ഭരണഘടനയേയും നിയമാവലിയേയും കാറ്റില്‍ പരത്തി തങ്ങള്‍ക്കു തോന്നുന്ന രീതിയില്‍ 2020, ഓഗസ്റ്റ് മാസത്തില്‍ സൂം മീറ്റിംഗ് നടതുകയും അത് വഴി അധികാരത്തിലേരുകയും ചെയ്ത ടീം, സത്യത്തെയും നീതിയേയും, കോടതി വിധികളേയും വെല്ലുവിളിച്ചു മുന്നേറുന്നു.
സത്യത്തിനും, നീതിക്കും, ധര്‍മ്മത്തിനും വേണ്ടി പോരാടി ഫൊക്കാന ഭരണഘടനയെയും നിയമാവലിയെയും മുറുകിപിടിച്ചു ഫൊക്കാനാ നാഷ്ണല്‍ കമ്മറ്റി പ്രമേയം പാസാക്കിയതനുസരിച്ച് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 2018-2020 ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. 2021 ജൂലൈ 31ന് മുഖാമുഖം പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തുന്നതിനും തീരുമാനിച്ചു.
അതനുസരിച്ച് 2021 ജൂലൈ 31 ന് തന്നെ ന്യൂയോര്‍ക്കിലുള്ള മാരിയേറ്റ് ഹോട്ടലില്‍ വെച്ച് മുഖാമുഖം പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. അന്ന് തിരഞ്ഞെടുക്കപ്പെട്ട രാജന് പടവത്തിലും റ്റീമും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
സൂം വഴി നടന്ന തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു ലീലാ മാരേട്ട്, അലക്സ് തോമസ്സ്, ജോസഫ് കുരിയാപ്പുറം എന്നിവര്‍ കക്ഷി ചേര്‍ന്ന്, ഫൊക്കാനാ രജിസ്ട്രര്‍ ചെയ്ത ന്യൂയോര്‍ക്കിലെ ക്യൂന്‍സ് സുപ്രീം കോര്‍ട്ടില്‍ കേസ് കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ എതിര്‍വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് ഇടക്കാല സ്റ്റേ അനുവദിക്കുകയുണ്ടായി.
ന്യൂയോര്‍ക്ക് കോര്‍ട്ടിന് ഈ വിധി പറയുവാന്‍ അവകാശമില്ലെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് ഇക്കൂട്ടര്‍ മെരിലാന്റിലുള്ള ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ നാലു മാസങ്ങള്‍ക്കു ശേഷം മെരിലാന്‍ഡ് കോടതി കേസ് നിരുപാധികം തള്ളികളയുകയും ന്യൂയോര്‍ക്ക് കോര്‍ട്ടിലേയ്ക്ക് മടക്കി അയയ്ക്കുകയും ചെയ്തു.
ഇക്കൂട്ടര്‍ വീണ്ടും മെരിലാന്‍ഡിലെ കീഴ്കോടതിയില്‍ കേസ് കൊടുത്തു. ഏതാണ്ട് ഒരാഴ്ചയ്ക്കകം തന്നെ ആ കേസും തള്ളികളഞ്ഞു.
ഇതിനിടെ കേസ്സിലെ ഒരു കക്ഷിയായ ലീലാ മാരേട്ടിന് മോഹനവാഗ്ദാനങ്ങള്‍ നല്കി കേസ് പിന്‍വലിപ്പിച്ചു കൂടെ നിര്‍ത്തി.
കേസ് എങ്ങും എത്താതെ വന്നപ്പോള്‍ ജോസഫ് കുരിയാപ്പുറം വീണ്ടും ഒരു മോഷന്‍ ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ 2022, മെയ് 23ന് ഇരുകൂട്ടരുടെയും വാദം കേട്ടതിനുശേഷം 2022 ജൂണ്‍ ഒന്നാം തീയതിവരെ എതിർ ഗ്രൂപ്പിന് ഫൊക്കാനയുടെ പേരില്‍ പ്രവര്‍ത്തനങ്ങൾ നടത്തുന്നത് വിലക്കി.
ജൂണ്‍ ഒന്നാം തീയതി കോടതി ഇരുകൂട്ടരുടെയും വാദം കേട്ടതല്ലാതെ നാളിതുവരെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടുള്ള ഒരു വാര്‍ത്ത ഇ-മലയാളിയില്‍ കാണുവാന്‍ ഇടയായി. അതായത് കേസില്‍ കഴമ്പില്ലെന്നും ഇക്കൂട്ടര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും ഒക്കെ പൊടിപ്പും, തൊങ്ങലും ചേര്‍ത്ത് എഴുതി പിടിപ്പിച്ചു. ഈ വാര്‍ത്ത തികച്ചും സത്യത്തെ മറച്ചു പിടിയ്ക്കുവാനും ജനങ്ങളില്‍ തെറ്റിധാരണ പരത്തുവാനും മാത്രമാണ്. കേസ്സിന്റെ വിധി കാത്തിരിക്കുന്നതിനു പകരം, 2020 ല്‍ ഓഗസ്റ്റില്‍ നടത്തിയ ഭരണഘടനാ വിരുദ്ധമായി തിരഞ്ഞെുപ്പിനെ ന്യായീകരിക്കുവാനും, വീണിടത്തു കിടന്നും ഉരുളുകയും മാത്രമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
കോടതിവിധി എന്തുതന്നെ ആയാലും അത് ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകുമ്പോഴാണ് നേതൃത്വം വളരുന്നത് എന്ന് മനസ്സിലാക്കിയാല്‍ നന്നായിരിക്കും.