അബ്ബാസിയ, ഫഹാഹീല്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

Published on 09 June, 2022
 അബ്ബാസിയ, ഫഹാഹീല്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

 

കുവൈത്ത് സിറ്റി : അബ്ബാസിയ, ഫഹാഹീല്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി ഇന്ത്യന്‍ എംബസ്സി അധികൃതര്‍ അറിയിച്ചു. കുവൈത്ത് സിറ്റിയിലെ ബി.എല്‍.എസ് ഔട്ട്സോഴ്സിംഗ് സെന്ററില്‍ മാത്രമായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.


അടച്ചിടുവാനുള്ള കാരണം വ്യക്തമല്ല. കുവൈത്ത് സിറ്റിയിലെ അലി അല്‍ സലാം സ്ട്രീറ്റില്‍ ജവഹറ ടവറില്‍ മൂന്നാം നിലയിലെ ബി.എല്‍.എസ് ഔട്ട്‌സോഴ്‌സ് കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും. പത്ത് ലക്ഷത്തിലേറെ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന കുവൈത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന ഏക കേന്ദ്രമായി ഇതോടെ സിറ്റിയിലെ കേന്ദ്രം മാറും.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക