മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ 26 ന് കൊടിയേറും: പ്രധാന തിരുന്നാള്‍ ജൂലൈ രണ്ടിന്

Published on 10 June, 2022
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ 26 ന് കൊടിയേറും: പ്രധാന തിരുന്നാള്‍ ജൂലൈ രണ്ടിന്

മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂര്‍ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ തോമാശ്‌ളീഹായുടെയും,ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇ മാസം 25 ന് തുടക്കമാകും.ഭക്തി നിര്‍ഭരമായ തിരുന്നാള്‍ തിരുക്കര്‍മങ്ങളും, പിന്നണി ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും,കോമഡി ഷോയുമുള്‍പ്പെടെ വിവിധ പരിപാടികളുമായി തിരുന്നാള്‍ അത്യാഘോഷപൂര്‍വം നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ തുടക്കമായി.


ജൂണ്‍ 25 ശനിയാഴ്ച വൈകുന്നേരം നാലിന് വിഥിന്‍ഷോ ഫോറം സെന്ററില്‍ വെച്ചുനടക്കുന്ന സൂപ്പര്‍ മെഗാഷോയോട് കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്സ് അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയും,കോമഡി ഷോയും മികച്ച വിരുന്നാകും.ഐഡിയ സ്റ്റാര്‍ സിംഗേഴ്സ്സും,പിന്നണി ഗായകരും ഗാനമേളയില്‍ അണിനിരക്കും.

എന്നാല്‍ ഇതിലേക്കുള്ള പ്രവേശനം പാസ്അ മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫോറം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകളില്‍ നിന്നും മിതമായ നിരക്കില്‍ സ്വാദൂറും നാടന്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നതാണ്. അന്നേ ദിവസം രാവിലെ 8.30 ന് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലിയും നൊവേനയും നടക്കും .

ജൂണ്‍ 26 ഞായറാഴ്ച 2.30 ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ കൊടിയേറ്റ് നിര്‍വഹിക്കും.തുടര്‍ന്ന് മിഷനിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ആഘോഷപൂര്‍വ്വമായ ദിവ്യബലിയിലും ,നൊവേനയിലും അഭിവന്ദ്യ പിതാവ് മുഖ്യ കാര്‍മ്മികനാവും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ രണ്ടാം തിയതി രാവിലെ 10 ന് നടക്കുന്ന സിറോ മലബാര്‍ സഭയുടെ അത്യാഘോഷപൂര്‍വ്വമായ റാസ കുര്‍ബാനക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാര്‍മ്മികനാകും.ഷൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍,ഫാ നിക്ക് കേണ്‍, ഫാ.ജോണ്‍ പുളിന്താനത്ത്,ഫാ.ഡാനി മോളൊപ്പറമ്പില്‍,എന്നിവര്‍ സഹകാര്‍മ്മികരാകും.

ദിവ്യബലിയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും.പൊന്‍ -വെള്ളി കുരിശുകളുടെയും ,മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ,വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുനടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസസമൂഹത്തിന് ആത്മ നിര്‍വൃതിയാണ്.

സെന്റ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും ,സ്നേഹവിരുന്നും ഉണ്ടായിരിക്കും .

ജൂണ്‍ 25 മുതല്‍ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും ദിവ്യബലിയില്‍ മിഷനിലെ വിവിധ കുടുംബ കൂട്ടായ്മമകള്‍,സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രത്ത്യേക പ്രാധിനിത്യം ഉണ്ടായിരിക്കും.

27തിങ്കളാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ മുഖ്യ കാര്‍മ്മികന്‍ ആകുമ്പോള്‍, 28 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ .ജോം കിഴക്കരക്കാട്ട് കാര്‍മ്മികനാകും,

29 ബുധനാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫ്.നിക്ക് കെണ്‍ കാര്‍മ്മികനാകും.ജൂണ്‍ 30 വ്യാഴാഴ്ച വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയില്‍ ഫാ.ലൂയിസ് ചെറുവിള പുത്തന്‍വീട് കാര്‍മ്മികനാകുമ്പോള്‍ ജൂലൈ ഒന്നാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 ന്റെ ദിവ്യബലിക്ക് ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി കാര്‍മ്മികനാവും.

ജൂലൈ മൂന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയില്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ കാര്‍മ്മികനാവും.ഇതേത്തുടര്‍ന്നാവും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിന് മിഷന്‍ ഡയറക്റ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍,ട്രസ്റ്റിമാരായ അലക്‌സ് വര്‍ഗീസ്,ചെറിയാന്‍ മാത്യു,ജിന്‍സ്‌മോന്‍ ജോര്‍ജ്,ജോജി ജോസഫ്,ജോസ് ജോസഫ് ,പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പള്ളിയുടെ വിലാസം.
ST.ANTONY'S CHURCH WYTHENSHAWE
DUNKERY ROAD, MANCHESTER
M22 0WR

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക