ഫൊക്കാന ഡിസ്നി കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ കാലാവധി ജൂണ്‍ 13ന് അവസാനിക്കും 

ഫ്രാന്‍സിസ് തടത്തില്‍  Published on 11 June, 2022
ഫൊക്കാന ഡിസ്നി കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ കാലാവധി ജൂണ്‍ 13ന് അവസാനിക്കും 

ഒര്‍ലാണ്ടോ: ഫൊക്കാന ഡിസ്നി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള രെജിസ്‌ട്രേഷന്‍ കാലാവധി ജൂണ്‍ 13ന്  തിങ്കളാഴ്ച്ച  സമാപിക്കും. കണ്‍വെന്‍ഷന്  ഇനിയും രെജിസ്റ്റര്‍ ചെയ്യാത്തവര്‍ ജൂണ്‍ 13 നകം  ഭാരവാഹികളുമായി  നേരിട്ട് ബന്ധപ്പെടേണ്ടതാണ്.  ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാണ്ടോയിലെ ഡിസ്നി വേള്‍ഡിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലിലാണ് ഫൊക്കാനയുടെ 19 മത്  ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

കണ്‍വെന്‍ഷന്‍ നടക്കുന്ന ഹോട്ടലുമായുള്ള കരാര്‍ പ്രകാരം മുറികള്‍ ബുക്ക് ചെയ്യാനുള്ള അവസാന തിയതി ജൂണ്‍ 13 ആണ്. ജൂണ്‍ 13 നു ശേഷം ആര്‍ക്കെങ്കിലും രെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അപ്പോഴത്തെ റൂമിന്റെ വാടക നിരക്കിലായിരിക്കും മുറികള്‍  ലഭ്യമാകുക. അങ്ങനെവരുമ്പോള്‍ രെജിസ്‌ട്രേഷന്‍ തുകയില്‍ വര്‍ധന വന്നേക്കാം. ഇത് ഒഴിവാക്കാന്‍ ഇത് വരെ രെജിസ്റ്റര്‍ ചെയ്യാത്തവരുണ്ടെങ്കില്‍ ജൂണ്‍ 13 നകം രെജിസ്റ്റര്‍ ചെയ്യണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

രെജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ജോര്‍ജി വര്‍ഗീസ് : 954-240 -7010, സജിമോന്‍ ആന്റണി; 862-438-2361,  സണ്ണി മറ്റമന: 813-334-1293, ചാക്കോ കുര്യന്‍:321-663-8072 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക