Image

കൊടുങ്ങല്ലൂര്‍  കൂട്ടായ്മ 'കിയ റിയാദ്'  രൂപീകൃതമായി

Published on 12 June, 2022
കൊടുങ്ങല്ലൂര്‍  കൂട്ടായ്മ  'കിയ റിയാദ്'  രൂപീകൃതമായി


റിയാദ്: കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന റിയാദിലുള്ള കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ  രൂപവല്‍ക്കരിച്ചു, കൊടുങ്ങല്ലൂര്‍ എക്സ് പാട്രിയേറ്റ്സ് അസോസിയേഷന്‍  “കിയ റിയാദ്”  എന്ന നാമകരണത്തില്‍ അറിയപെടുമെന്ന് റിയാദിലെ മലാസിലുള്ള പെപ്പര്‍ ട്രീ ഫാമിലി റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ പ്രഥമ  പൊതുയോഗത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.


മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖം പ്രസംഗം നടത്തി, പൊതുയോഗം കിയ റിയാദ് സംരംഭക സമിതി ചെയര്‍മാന്‍ എം എ അബ്ദുല്‍സലാം പേബസാര്‍ ഉത്ഘാടനം ചെയ്തു, ചെറികിട സംരംഭങ്ങള്‍ വഴി  അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ജോലിസ്ഥിരതയ്ക്കും ക്ഷേമത്തിനും മുന്‍‌തൂക്കം കൊടുത്തുകൊണ്ട് സംഘടനയുടെ പ്രവര്‍ത്തനം മികുവുറ്റ  രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും, നൂറില്‍ പരം അംഗങ്ങളാണ് ചുരുങ്ങിയ ദിവസം കൊണ്ട് അംഗമായി ചേര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട്‌ ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അമീര്‍ പുതിയകാവ്, അയൂബ് കരൂപടന്ന, വി എസ് അബ്ദുല്‍സലാം, മെഹബൂബ് തെക്കേചാലില്‍  എന്നിവര്‍  സംസാരിച്ചു  യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും, സനീഷ് നസീര്‍ നന്ദിയും പറഞ്ഞു.


പ്രഥമ കമ്മറ്റിയെ യോഗം  ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡണ്ട്‌ ബാബു കൊടുങ്ങല്ലൂര്‍ ,ജനറല്‍സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ , ട്രഷറര്‍ വി എസ് അബ്ദുല്‍ സലാം എടവിലങ്ങ്, മീഡിയ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍  ജയന്‍ കൊടുങ്ങല്ലൂര്‍, ചാരിറ്റി കണ്‍വീനര്‍ അയൂബ് കരൂപടന്ന, വൈസ് പ്രസിഡണ്ട്‌  മെഹബൂബ് തെക്കേചാലില്‍, ജോയിന്‍  സെക്രട്ടറി സനീഷ് നസീര്‍ , ഓഡിറ്റര്‍ റഫീക്ക്,  കലാവിഭാഗം കണ്‍വീനര്‍ ലിജോ ജോണ്‍, ഐ ടി വിഭാഗം കണ്‍വിനര്‍, സൈഫ് റഹ്മാന്‍ എന്നിവരെയും എക്സിക്യുട്ടീവ്‌ അംഗങ്ങളായി ഷാജി വെമ്പല്ലൂര്‍, ബാബു നിസാര്‍, മുസ്തഫ, ഷുക്കൂര്‍ , സലീഷ്, ഷിഹാബ്, രാജേഷ്‌ , ഷാജഹാന്‍ സി കെ വളവ്,  ഷിഹാബ് ടി കെ എസ് പുരം, ഷാനവാസ് പുന്നിലത്ത്  ആഷിക്,  എന്നിവരെ തെരഞ്ഞെടുത്തു.


ഡയറക്റ്റ് ബോര്‍ഡ്‌ അംഗങ്ങള്‍ എം എ അബ്ദുല്‍ സലാം , ബാബു കൊടുങ്ങല്ലൂര്‍ , അമീര്‍ പുതിയകാവ്, ജയന്‍ കൊടുങ്ങല്ലൂര്‍, യഹിയ കൊടുങ്ങല്ലൂര്‍, അയൂബ് കരൂപടന്ന, വി എസ് അബ്ദുല്‍ സലാം. എന്നിവരെ തെരഞ്ഞെടുത്തു. സംഘടനയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന റിയാദ്  റീജിയന്‍ പരിധിയിലുള്ള കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികള്‍ താഴെയുള്ള നമ്പറില്‍ ബന്ധപെടുക  0534859703/  0506427661/  0559451486.

 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക