കൃഷി ഇതുവരെ; പ്രത്യാശയുടെ പുതുനാമ്പുകൾ  (ഫിലിപ്പ് ചെറിയാൻ)

Published on 12 June, 2022
കൃഷി ഇതുവരെ; പ്രത്യാശയുടെ പുതുനാമ്പുകൾ  (ഫിലിപ്പ് ചെറിയാൻ)

മാസ്കില്ലാതെ പരസ്പരം മുഖം കണ്ടു മനസിലാക്കാനുള്ള ഒരവസരം  കൈ വന്നു. തമാശയായി ഈ അടുത്തകാലത്ത് ഫോമയുടെ ട്രഷറാർ തോമസ് ടി ഉമ്മൻ ഒരവസരത്തിൽ പറഞ്ഞതും ഞാൻ ഓർമ്മിക്കുന്നു. " മാസ്ക് വച്ചില്ലെങ്കിൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമാണ്, അത്ര മാത്രം നാം മാസ്കുമായി ബന്ധപെട്ടു നില്കുന്നു".

എല്ലാ മീറ്റിംഗുകളും സൂമിൽ. അതിനു ശേഷം കല്യാണ സീസൺ വന്നപ്പോൾ, കോവിഡ്  ഒന്ന് കുറഞ്ഞപ്പോൾ, ഹോളുകൾ കിട്ടാൻ പ്രയാസം. എന്റെ സമ്പന്ന സുഹൃത്തുക്കളുടെ മക്കളുടെ  വിവാഹങ്ങൾ പോലും സ്ഥലപരിമിതികളാൽ അതിഥികളുടെ എണ്ണം കുറക്കേണ്ടി വന്നു. അടുത്ത ഒരുമാസത്തിനുള്ളിൽ ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പള്ളി, എന്നിവരുടെ മക്കളുടെ വിവാഹങ്ങൾക്ക്  ചുരുക്കം ചിലരിൽ ഒരുവനായി എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞു. കോവിഡ്, മറ്റു ചില ആരോഗ്യപ്രശ്നങ്ങൾ പോലെ,  ഒരു പരിധി വരെ എന്നെയും ബാധിച്ചു. വിവാഹങ്ങൾക്ക് പങ്കെടുത്തപ്പോൾ, അവർക്കൊക്കെ എന്റെ ആരോഗ്യത്തെക്കാൾ ഏറെ അറിയേണ്ടത് ഒറ്റ കാര്യം മാത്രം  "കൃഷിയെങ്ങനെയുണ്." 

ഇന്നത്തെ  എന്റെ കുറിപ്പ് പലരുടെയും ആവശ്യപ്രകാരം ഈ വർഷത്തെ   കൃഷി എവിടെ എത്തിനിൽകുന്നു എന്നതിനെ പറ്റി. വീടും സ്ഥലവും കൂടി 35 സെന്റ് മാത്രം. ഗാർഡൻ ഏതാണ്ട് 15 സെന്റിൽ മാത്രം. സ്ഥലം പരമാവധി ഉപയോഗിക്കുന്നു. എല്ലാത്തരം പച്ചക്കറികളും സ്ഥലപരിമിതിക്കുള്ളിൽ നട്ടു പിടിപ്പിച്ചിരിക്കുന്നു. സെപ്തംബര്, ഒക്ടോബര് മാസങ്ങളിൽ അതിന്റെ പരമാവധി വളർച്ചയിൽ എത്തുന്നു. 

മത്സരം എന്നും എനിക്കൊരു ഹരമാണ്. പാലാ സെന്റ് തോമസ് കോളേജിൽ, അതും കോളേജിന്റെ സുവർണ കാലഘട്ടത്തിൽ ( 1972-76),  വോളി ബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ ക്ലാസ് മേറ്റും, സഹോദരൻ ജോസ് ജോർജ്  (റിട്ട ഐ ജി), ഗോപിനാഥ് { റിട്ട, ഐ ജി), ഇന്ത്യൻ നീന്തൽ താരം തോപ്പെൻ ഇവരൊക്കെ സഹപാഠികൾ. ടി ജെ ജോൺ (പട്ടം ജോൺ) കെ എസ് യു  സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ, കെ എസ് സി മറ്റൊരു   പാനലിലും മത്സരിച്ചപ്പോൾ, ഒന്നിലും പെടാതെ ഒറ്റയ്ക്ക് ഞാൻ വൈസ് പ്രെസിഡന്റായി മത്സരിച്ചു. പട്ടം ജോൺ 44 വോട്ടിനു ജയിച്ചപ്പോൾ,  ഞാൻ കുറെ വോട്ടുകൾ പിടിച്ചു. ജയപരാജയങ്ങളിൽ എന്റെ സാന്നിധ്യം  ഞാൻ അറിയിച്ചു. അവരൊക്കെ, പല  പോസ്റ്റുകൾ എനിക്ക് ഓഫർ തന്നിരുന്നു. അന്ന് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് ആയിരുന്ന, പിന്നീട് റബര് ബോർഡ് ചെയർമാനും, ഗവർണറുമായ കെ.എം. ചാണ്ടി സാറിനെ കൂടി ഇവിടെ പ്രതിപാദിച്ചാൽ  മാത്രമേ ഈ കുറിപ്പ് തീരു. ചാണ്ടി സാറിന്റെ മകളെ പിന്നെ പട്ട൦ ജോൺ വിവാഹം ചെയ്‌തു.  ന്യൂ ജേഴ്സിയിൽ എംഎം ഹസ്സൻ പങ്കെടുത്ത ജയ് ഹിന്ദ് ടിവിയുടെ ഉൽഘാടനവേളയിൽ  അദ്ദേഹം പറഞ്ഞാണ് പട്ട൦ ജോൺ മരിച്ചത് ഞാൻ അറിയുന്നത്.  വലിയ വിഷമം തോന്നി.

അമേരിക്കയിൽ ഫോമയിലും  ഒറ്റയ്ക്ക് വൈസ് പ്രസിഡന്റായി മത്സരിച്ചു. അപ്പോഴും ജയപരാജയങ്ങളിൽ എന്റെ കൈ ഒപ്പുണ്ട്.

ഡിഗ്രികൾ മാറി മാറി എടുക്കുകയും  പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുകയും ചെയ്‌ത  എനിക്ക് കൃഷിയുമായി എന്ത് ബന്ധം. വെരുകും പുഴുവും ആട്ടിൻ കാട്ടുമായുള്ള അടുപ്പം. ഭംഗിയുള്ളതെന്തും എനിക്കിഷിട്ടം. ഫോമയിൽ പരാജപെട്ടപ്പോൾ, ഞാൻ അന്ന് പറഞ്ഞതുപോലെ, ഞാൻ എന്നെ നോവിപ്പിക്കാത്ത, എന്നെ സ്നേഹിക്കുന്നു എന്നുറപ്പുള്ള, ചിലപ്പോൾ മറ്റാർക്കും അത് സാധ്യമാക്കാൻ കഴിയില്ല എന്ന മറ്റൊരു പ്രതലത്തിലേക്ക് ഞാൻ മാറി. 2016 മുതൽ ഇന്ന്  വരെ, ഏഷ്യാനെറ്റ്, കൈരളി, ഫ്ളവർസ് ടീവി, 24 ന്യുസ് , ഇവരെല്ലാം അന്ന് മുതൽ ഇന്നു  വരെ,  ലോകത്തിൽ മലയാളി പ്രേക്ഷകരിൽ എന്നെ എത്തിച്ചു കൊണ്ടേ ഇരിക്കുന്നു. ഷിജോ പൗലോസ്, ജേക്കബ് മാനുവൽ , ബിജു കൊട്ടാരക്കര,  ജോസഫ് ഇടിക്കുള, മഹേഷ്, ജോസ് കാടാപുറം ഇവറോടൊക്കെ ഉള്ള നന്ദി ഇവിടെ വീണ്ടും കുറിക്കുന്നു. ഒരിക്കലും  ഹോം ഗാർഡനുമായി ബന്ധപെട്ടു  ഇതുപോലെ   മറ്റൊരു ഭവനം അമേരിക്കയിൽ ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ദൃശ്യങ്ങൾ എപ്പോഴുo എത്തിക്കുന്നതിൽ ഇ-മലയാളിയുടെ സ്ഥാനം ഞാൻ വിസ്മരിച്ചുകൂടാ.

കൃഷിക്കുള്ള വളം തിരഞ്ഞെടുക്കുമ്പോൾ ശ്രധിക്കേണ്ടതുണ്ട്. ചാണകം, കോഴിവളം, കുതിരച്ചാണകം, ബ്ലഡ് മീൽ, ബ്ലഡ് മീൽ ഇതൊക്കെയാണ് ഉപയോഗിക്കാറ്. ഏറ്റവും കൂടുതൽ വീര്യം ഉള്ളത് കോഴി വളം തന്നെ. ചാണകവളത്തിന്റെ മൂന്നിരട്ടി വീര്യം. അതറിഞ്ഞു ഉപയോഗിച്ചില്ലെങ്കിൽ പണി പാളും. ഫോമാ സംഘടനയുടെ, ഫ്ളോറിഡയിലുള്ള ഷെൻസി മാണിയുടെ ഓൺലൈൻ കൃഷിപാഠം ക്ലാസ്സിൽ പങ്കെടുത്താൽ, തുടക്കകാർക്കുള്ള ചോദ്യങ്ങൾക്കു മറുപടി കിട്ടും. (എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 8 മുതൽ ഒരു മണിക്കൂർ)

അവാർഡുകൾ എപ്പോഴു൦ അർഹിക്കുന്നവർക്ക്  കിട്ടുന്നതാകണം. ന്യൂ യോർക്കിൽ നിന്നും ബെസ്ററ് കർഷകശ്രീ അവാർഡ് ഞാൻ വാങ്ങിയിരുന്നു. അടുത്ത വര്ഷം പുഷ്പശ്രീ അവാർഡിനും ഞാൻ അർഹതപ്പെട്ടു. അവാർഡ് എപ്പോഴു൦ അര്ഹതപെട്ടതാകണം, ആണെങ്കിൽ അവർക്കു കൊടുത്തിരിക്കണം. ഇന്നു നിനക്ക് തന്നു, നാളെ മറ്റൊരാൾക്ക് കൊടുക്കുന്നു എന്ന ചിന്തിക്കുന്നത് ശരിയാണോ? എങ്കിൽ ഒളിമ്പിക്സിൽ ഉസൈൻബോൾട് ഓടി, നീന്തലിൽ മൈക്കിൾ ഫെൽപ്പ്സ്, ഓർമ ശരിയാണെങ്കിൽ 22  തവണ. ഗാനം, അഭിനയം, ഡയറക്ഷൻ എന്ന് വേണ്ട അവരൊക്കെ മത്സരിക്കും, ചിലപ്പോൾ പലതവണ കിട്ടും. അതുപോലെ  അല്ലെ  കൃഷിയും, ഗാർഡനും മറ്റും എന്ന് .എന്റെ സുഹൃത്ത് ഡോക്ടർ  ജേക്കബ് ഒരു ചോദ്യോത്തരവേളയിൽ പറഞ്ഞതു ഞാൻ ഓർമ്മിക്കുന്നു. 

ഇത്രയും ചാനലുകൾ, ഇത്രയും വര്ഷം മലയാളികളിൽ എത്തിച്ചിട്ടുള്ള മറ്റൊരു സ്ഥലം ഉണ്ടാകുമോ എന്നെനിക്കറിയില്ല. കഴിഞ്ഞ വര്ഷം 750 ഡാലിയയിൽ എത്തി എങ്കിൽ , ഈ വര്ഷം 1500 ൽ പരം വിവിധ ഇനങ്ങളിൽ എത്തിനിൽക്കുന്നു.  ട്രൈ സ്റ്റേറ്റ് ഏരിയ, കണെക്ടികട്, ന്യൂ യോർക്ക്, ന്യൂ ജേർസി അടങ്ങിയ സ്റ്റേറ്റുകളിൽ അഞ്ചു മാസം കഷ്ടിച്ച് കൃഷിക്കുള്ള സമയം. ഇതൊക്കെ  ഒരു തപസു പോലെ കൊണ്ടുപോകണം, മക്കളെ വളത്തും  പോലെ. ഏതോ സിനിമയിൽ മോഹൻലാൽ പറയും പോലെ, മഴക്കാലത്തു മണ്ണിരക്ക് വണ്ണം വെച്ചാൽ മൂർഖൻ പാമ്പിന്റെ വീട്ടിൽ പോയി വിവാഹം ആലോചിക്കാമോ?
കൃഷിയെ ഇഷ്ടപെടാത്ത ആരും ഉണ്ടാകില്ല. മമ്മൂട്ടി, മോഹൻ ലാൽ , ശ്രീനിവാസൻ ഇവരൊക്കെ കൃഷിചെയ്യുന്ന ആൾകാർ തന്നെ. അവരൊക്കെ എപ്പോഴു൦ കൃഷിയെ ഇഷ്ടപ്പെടുന്നവരും, മറ്റുള്ളവരൊക്കെ കൃഷി ചെയ്യണമെന്ന് താൽപപര്യപെടുന്നവരുമാണ്. അവരൊക്കെ എത്രത്തോളം കൃഷിയിൽ വിദഗ്ധരാണെന്ന് എനിക്കറിയില്ല. സെലിബ്രിറ്റികളുടെ കൃഷികൾ  കാണുമ്പോൾ, ആരാധകർ കൂടും. അതവിടെ നിൽക്കട്ടെ! 

രണ്ടു ജോലിക്കാർ ശനി അല്ലെങ്കിൽ  ഞായർ ദിവസങ്ങളിൽ എല്ലാ ആഴ്ച കളിലും ഏതാണ്ട് അഞ്ചു മാസക്കാലം എന്നോടൊപ്പം ഉണ്ടാകും. കോവിഡിന്റെ അതിപ്രസരത്തിൽ ഏറ്റവും കൂടുതൽ എന്നെ സഹായിച്ചിട്ടുള്ള ജോർജ് എന്ന വ്യക്തിയെയും ഈ അവസരത്തിൽ മറന്നു കൂടാ. അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല.  എല്ലാ വർഷവും ന്യൂ യോർക്കിലുള്ള വാൾഡൻ എന്നസ്ഥലത്തു 100 ഓളം പശുക്കൾമേയുന്ന ഫാമിൽ നിന്ന്  ഓരോ ലോഡ്  ചാണകം കൃഷിക്കായി ജോലിക്കാരോടൊപ്പം ഞാനുംകൂടി പോയി കൊണ്ടുവരാറുണ്ട്. പറഞ്ഞു വരുന്നത്, ജോലിക്കാരുടെ വേതനം, വളം, വെള്ളം, ഒക്കെ കൂടി വലിയൊരു തുക ഇതിനായി മാറ്റിവെക്കേണ്ടതുണ്ട്. അതിന്റെ കൂടെ കുട്ടികളെ നോക്കുന്നത് പോലെ അതിനുള്ള പരിലാളനം  കൊടുത്തേ തീരു. എല്ലാ ചാനലുകളും, എല്ലാ വർഷവും വന്നു എന്റെ പ്രയത്നഫലം നിങ്ങളിലേക്ക് എത്തിക്കുമ്പോൾ, നിങ്ങൾ എനിക്ക് തരുന്ന അംഗീകാരമാണ് എന്റെ സന്തോഷം. എല്ലാ വർഷവും സ്നോ വരുന്നതിനു മുൻപായി ജോലിക്കാരെ കൊണ്ട് ദിവസങ്ങൾ ചിലവഴിച്ചു വേണം ഡാലിയയുടെ ട്യൂബർസ് മണ്ണിൽ നിന്നും ശേഖരിച്ചു ബോക്സ് കളിലാക്കി, തണുപ്പ് തട്ടാതെ അടുത്ത വർഷത്തേക്കു സൂക്ഷിച്ചു വെക്കുക എന്നുള്ളത് ഭരിച്ച ജോലി തന്നെ. ഇടക്കിടെ ബോക്സ് തുറന്നു, ആവശ്യമെങ്കിൽ,  വെള്ളം ഒഴിച്ചുകൊടുക്കുക എന്നുള്ളതും ശ്രമകരമായ ജോലി തന്നെ. ഏപ്രിൽ, മെയ് മാസത്തിനു വീണ്ടും ജോലിക്കാർ വന്നു അതാതു സ്ഥലങ്ങളിൽ എന്റെ ഉപദേശ പ്രകാരം അതാതു സ്ഥലങ്ങളിൽ നട്ടു പിടിപ്പിക്കുന്നു. അങ്ങനെ ആറാം വർഷവും ഒന്നിനൊന്നു മികച്ചതായി തുടർന്നുകൊണ്ട് ഇരിക്കുന്നു. എന്റെ സായം  സന്ധ്യയിൽ മടുപ്പു തോന്നാറുണ്ട്, ചന്തുവിനെ തോൽപിക്കാൻ ആകുമോ എന്ന ചിന്ത മുൻപോട്ടു നയിക്കുന്നു. 

ഈ വർഷത്തെ കൃഷിയുടെ തുടക്കം മുതൽ ഇന്ന് വരെയുള്ള കുറെ ഫോട്ടോസ് അപ്‌ലോഡ് ചെയുന്നു. കുറെ ഒക്കെ കാലാവസ്ഥ ഈ വര്ഷം ആനുകുലം  അല്ല എന്നുവിദഗ്ധർ പറയുന്നു. കാത്തിരുന്ന് കാണാം.

Dr. Jacob Thomas 2022-06-13 03:37:04
Great writing style
Raju OoMMEN 2022-06-13 12:31:47
You are great ,greater than the greatest 😁✋🏼👍🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക