വിമാനത്തിനുള്ളിലെ മര്യാദകൾ (ജെ.എസ് . അടൂർ)

Published on 13 June, 2022
വിമാനത്തിനുള്ളിലെ മര്യാദകൾ (ജെ.എസ് . അടൂർ)

വിമാനത്തിലാണ് ജീവിതത്തിലെ നല്ലൊരു ഭാഗം ചിലവഴിച്ചത്. അതു കൊണ്ട് തന്നെ നിയമങ്ങൾ അറിയാം.
വിമാനത്തിൽ മറ്റു യാത്രക്കാർക്ക് ശല്യമാകുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുയൊ യാത്രക്കാരെ കയ്യേറ്റം ചെയ്യുകയോ ഒക്കെ ചെയ്യുന്നത് കടുത്ത നിയമ ലംഘനം മാത്രം അല്ല മറ്റു യാത്രകാരോടുള്ള അവഹേളനവുമാണ്.
അതു മാത്രം അല്ല. വിമാനമുയർന്നു കഴിഞ്ഞാൽ രണ്ടോ മൂന്നോ പേർ എഴുനേറ്റ് ശബ്ദങ്ങൾ ഉണ്ടാക്കിയാണ് പല വിമാനം റാഞ്ചലുകളും നടന്നത്. അതു കൊണ്ടു തന്നെ വിമാനത്തിനുള്ളിൽ ഹൈ സെക്യൂരിറ്റി സോൺ ആണ്. വിമാനത്തിൽ കയറിയാൽ എല്ലാ യാത്രക്കാരുടെയും സേഫ്റ്റിയും സെക്യൂരിറ്റിയും പരമ പ്രധാനമാണ്. വിമാനമുയർന്നാൽ എല്ലാ യാത്രക്കാർക്കും തുല്യ സെക്യുരിറ്റി പരിഗണനയാണ്.
അതു കൊണ്ടു എന്ത് disruptive behavior ഉം മറ്റു യാത്രക്കാരുടെ സുരഷയെ ബാധിക്കും.
ഒരിക്കൽ ലണ്ടനിൽ നിന്ന് ബോംബെക്കുള്ള ഫ്‌ളൈറ്റിൽ ഒരു മലയാളി മദ്യപിച്ചു ലക്ക്‌ കേട്ട് അയാളുടെ ഭാര്യയെ കേള്ക്കാൻ അറക്കുന്ന പച്ച തെറികൾ ഉറച്ചു പറയുന്നു. ഞാൻ രണ്ട് സീറ്റ് പുറകിൽ ആയിരുന്നു. എന്റെ അടുത്തു രണ്ട് ബ്രിട്ടീഷ് യാത്രക്കാർ. അവരെല്ലാം അസ്വസ്ഥരായി. ഞാൻ പോയി അയാളോട് പറഞ്ഞു സുഹൃത്തേ പതിയെ സംസാരിക്കൂ, ചീത്ത പറയാതെ ഇരിക്കൂ. അതു കേട്ട് എന്റെ നേരയായി അസഭ്യവർഷം.
ഞാൻ പോയി ചിഫ് എയർഹോസ്റ്റസിനു പരാതി കൊടുത്തു. അവർ എന്തിനാണ് അയാൾക്ക് അത്രയും മദ്യം കൊടുത്തതെന്നു ചോദിച്ചു. എന്റെ സീറ്റ് മാറ്റി തന്നു.
ബോംബെയിൽ ഇറങ്ങിയപ്പോൾ എയർബ്രിഡ്ജിൽ തന്നെ അയാളെ അറസ്റ്റ് ചെയ്യാൻ പോലീസ്കാർ വന്നു. അപ്പോഴേക്കും അയാളുടെ ഭാര്യയും കുട്ടിയം എന്റെ അടുത്തു വന്നു രക്ഷിക്കണം സർ എന്ന് നിലവിളി. അവരുടെ കൊച്ചി ഫ്ലൈറ്റ് മിസ്സാകും. അവസാനം കേസ് ചാർജ് ചെയ്യുന്നതിന് മുമ്പ് ഇടപെട്ടു പരാതി ഇല്ലന്ന് എഴുതി കൊടുത്തു വളരെ ശ്രമിച്ചാണ് അയാളെ എയർപോർട്ട്‌ ഡിറ്റെൻഷൻ സെല്ലിൽ നിന്ന് ഇറക്കിയത്. വെള്ളത്തിന്റെ കെട്ടുപോയ ആയാൾ വന്നു ആളറിഞ്ഞില്ല എന്ന് പറഞ്ഞു ഒരു പാട് ക്ഷമ ചോദിച്ചു. ഇനിയും ഇത്പോലെ ഒരിക്കലും ഫ്‌ളൈറ്റിൽ പ്രശ്നം ഉണ്ടാക്കരുത് എന്ന് ഉപദേശിച്ചു വിട്ടു.
സിങ്കപ്പൂരിൽ കുടിച്ചു ലക്ക് കെട്ട  വിമാനത്തിൽ കയറിയ മലയാളിയെ ഫ്ലൈറ്റ് ടേക് ഓഫ് ചെയ്യുന്നതിന് മുമ്പേ പോലീസ് വന്നു പൊക്കി.
സ്ഥിരം യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ വിമാനത്തിൽ മുദ്രാവാക്യവിളിക്കുന്നതിനോട് അവരെ കയ്യേറ്റം ചെയ്യുന്നതിനോടോ യോജിക്കാൻ സാധിക്കില്ല.  വിമാനത്തിനകത്തുള്ള Disruptive behavior, violence ഉം ഒരു കൊല്ലം വരെ ശിക്ഷർഹമായ കുറ്റമാണ് 
അതു പോലെ ഒരാൾ രണ്ട് വരി മുദ്രാവാക്യം വിളിച്ചു എന്നത് കൊണ്ടു മുഖ്യമന്ത്രിയെ അപായപെടുത്താനാണ് എന്ന കാലാൾപ്പട ക്യാപ്‌സൂലിനോടും യോജിക്കുന്നില്ല.
എന്തായാലും ഇന്ത്യയിലും വിദേശത്തുമുള്ള എവിയേഷൻ നിയമങ്ങളെകുറിച്ചു അറിയുന്നത് നല്ലതാണ്
ജെ എസ്‌ 

സസ്നേഹം സഹയാത്രികൻ 2022-06-16 16:29:13
വിമാനത്തിനുള്ളിൽ കയറുമ്പോൾ വളരെ ശ്രദ്ധിക്കണം . അടുത്തിരിക്കുന്ന യാത്രക്കാരന്റെയോ യാത്രക്കാരിയുടെയോ സൗകര്യം നമ്മൾ മനസിലാക്കിയിരിക്കണം . അമ്മയുടെ ഗര്ഭപാത്രത്തിലേക്ക് മടങ്ങിപ്പോയി ചുരുങ്ങി ഇരിക്കുന്നതുപോലെയാണ് വിമാന സീറ്റിലെ ഇരുപ്പ് . അപ്പോൾ വിസ്തരിച്ചിരിക്കാം എന്ന് കരുതരുത് . സ്ത്രീകളാണ് അടുത്തിരിക്കുന്നെങ്കിൽ കയ്യ് കാലുകൾ സീറ്റ് ബെൽറ്റിൽ മുറുക്കി കെട്ടിയിടുന്നത് നല്ലതായിരിക്കും. മൂത്രം ഒഴിക്കാൻ പോകുമ്പോൾ മര്യാദ പാലിക്കുക . " ക്ഷമിക്കണം എനിക്ക് ബാത്ത് റൂം ഉപയോഗിക്കണം ' എന്ന ക്ഷമാപണത്തോടെ അടുത്തയാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പോകണം . ബാത്ത് റൂം ഉപയോഗിക്കുന്നതിന് മുൻപ് ടോയ്‌ലെറ്റ് സീറ്റ് ഉപയോഗിക്കുക. ഉപയോഗിച്ച് കഴിഞ്ഞ് ഒരു ടോയ്ലറ്റ് പേപ്പർകൊണ്ട് തുടയ്ക്കുക. മറ്റു പേപ്പർ അതിനകത്ത് കുത്തി കയറ്റി ബ്ലോക്ക് ചെയ്യരുത് . നിന്ന് മൂത്രം ഒഴിച്ച് ആ ചെറിയ സ്ഥലം കുളം ആക്കാതെ സൂക്ഷിക്കുക . ആഹാരം കഴിക്കുമ്പോൾ കല്ലുകൊടുക്കുന്നവർ കിട്ടുന്നത് മുഴുവൻ അടിച്ചു കയറ്റി, വാ തുറന്നു കൂർക്കം വലിച്ചു ടർബലൻസ് ഉണ്ടാക്കാതെ നോക്കണം . പ്ലെയിനിൽ കിട്ടുന്ന പേസ്റ്റും ബ്രഷും ഉപജിച്ചു പല്ല് തേച്ചാൽ അടുത്തിരിക്കുന്നവർക്ക് തുറന്ന കക്കൂസ് പോലത്തെ മണം അടിക്കില്ല . നാട്ടിൽ നിന്ന് വരുന്ന അപ്പച്ചൻമാർക്കും അമ്മച്ചി മാർക്കും ഒരു ഓറിൻന്ഷൻ മക്കൾ കൊടുക്കുന്നത് നല്ലതായിരിക്കും . ഇങ്ങനെ പച്ചയായി എഴുതുന്നത് വളരെ നാൾ യാത്ര ചെയ്ട് ഈ നാടകങ്ങൾ പലതും കണ്ടിട്ടുള്ളത് കൊണ്ടാണ് . കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോൾ ദുബായിൽ നിന്നു കയറിയ ഒരു മലയാളി കള്ളടിച് പൂസായി, കൊച്ചിയിൽ ഇറങ്ങുന്നതിനു മുൻപ് എയർ ഹോസ്റ്റസിനോട് ബാത്ത് റൂമിൽ പോകണം എന്ന് പറഞ്ഞു . അവർ പറഞ്ഞു വിമാനം ലാൻഡ് ചെയ്യാൻ പോകയാണ് എന്ന് . അപ്പോൾ ഇയാൾ മലയാളത്തിൽ പറഞ്ഞു 'എനിക്ക് രണ്ടിന് പോകണം എന്ന് ' എയർ ഹോസ്റ്റസ് ക്യാപ്റ്റന്റെ അനുവാദത്തോടെ അയാളെ അനുവദിച്ചു . ഫൈനൽ ലാന്ഡിങ്നുള്ള അനൗൺസ്‌മെന്റ് വന്നിട്ടും ആശാൻ അതിനകത്ത് നിന്ന് പുറത്തു വന്നില്ല . എയർ ഹോസ്റ്റസ് വാതിലിൽ മുട്ടുന്നു അയാൾക്കാണെങ്കിൽ തൂറാൻ മുട്ട് തുടങ്ങിയിട്ടേയുള്ളൂ . അവസാനം നിവർത്തിയിലല്ലാതെ പാന്റ്സ് പകുതി ഊരി പിടിച്ചു പുറത്തേക്ക് ചാടി സീറ്റിലേക്ക് പോകുന്ന കാഴ്ച്ച ഒരിക്കലും മറക്കില്ല . അതെ യാത്രയിൽ പല മര്യാദകൾ പാലിക്കാൻ സാധിക്കും . ബീഡിവലി പാടില്ല . കയ്യും തലയും പുറത്തിടാതിരുന്നാൽ അത് പോകാതെ സൂക്ഷിക്കാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക