മലയാളി യുവഡോക്ടര്‍ ലണ്ടനില്‍ കാറപകടത്തില്‍ മരിച്ചു

Published on 13 June, 2022
 മലയാളി യുവഡോക്ടര്‍ ലണ്ടനില്‍ കാറപകടത്തില്‍ മരിച്ചു

 

ചങ്ങനാശേരി: ലണ്ടനില്‍ കാറപകടത്തില്‍ മലയാളി യുവ ഡോക്ടര്‍ മരിച്ചു. ചങ്ങനാശേരി റൂബി നഗര്‍ മണലയില്‍ ജോയപ്പന്‍- ജെസി ദന്പതികളുടെ മകന്‍ ഡോ. ജ്യോതിസ് മണലയില്‍ (ജോയല്‍- 27) ആണ് മരിച്ചത്.


ജോലി കഴിഞ്ഞു മടങ്ങുന്‌പോള്‍ ലണ്ടനില്‍ ലിവര്‍പൂളിലുള്ള എം സിക്‌സ് മോട്ടോര്‍ വേയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം. പിതാവ് ജോയപ്പനും അമ്മ ജെസിയും ഡോ.ജ്യോതിസിന്റെ അടുത്തേക്കു പോകുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജ്യോതിസിന്റെ അപകട വിവരം അറിഞ്ഞത്. ജ്യോതിസിന്റെ ഏക സഹോദരന്‍ ബിനുവും ലണ്ടനിലാണ്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക