Image

 മുന്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു 

പി പി ചെറിയാന്‍ Published on 15 June, 2022
 മുന്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു 

ബ്രോണ്‍സ് (ന്യുയോര്‍ക്ക്) :  ന്യുയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ അരിയാന റിസ് ഗോമസ് (31) ജൂണ്‍ 13 തിങ്കളാഴ്ച താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനകത്തു കുത്തേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു . കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . 

രാവിലെ 9 ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത് . പരിശോധനയില്‍ പോലീസ് ഓഫീസര്‍ അരിയാന ശരീരത്തില്‍ നിരവധി കുത്തുകളേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തി . പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ അരിയാന മരിച്ചതായി പോലീസ് അറിയിച്ചു .

അരിയാനയെ കുത്തി എന്ന്  പറയപ്പെടുന്ന ഇവരുടെ മുന്‍ ഭര്‍ത്താവ് അര്‍ജനിസ് ബേസ് (34) അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയതായും ബ്രോണ്‍സ് പോലീസ് അറിയിച്ചു .

ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തര്‍ക്കിക്കുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു  മൂന്നു വയസ്സുള്ള ഇവരുടെ കുട്ടി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല . ഒരിക്കല്‍ പോലും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും തര്‍ക്കിക്കുന്ന ശബ്ദം കേട്ടിരുന്നില്ലെന്നും പോലീസിനെ വിളിച്ചിട്ടില്ല എന്നും ന്യുയോര്‍ക്ക് പോലീസ് പറഞ്ഞു . മരിച്ച പോലീസ് ഓഫീസര്‍ക്ക്  2019 ല്‍ ധീരതയ്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു .  ധീരതയും ചുമതലാ ബോധവുമുള്ള ഓഫീസറെയാണ് തങ്ങള്‍ക്ക് നഷ്ട്ടപെട്ടിരിക്കുന്നതെന്ന് ന്യുയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു .

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക