ന്യൂജഴ്സി : ഫൊക്കാന മുന്‍ പ്രസിഡന്റും ഇന്റര്‍ നാഷണല്‍ കോ-ഓഡിനേറ്ററുമായ പോള്‍ കറുകപ്പള്ളിയെ കേരള ലോകസഭാ അംഗമായി തെരഞ്ഞെടുത്തു. കേരള ലോക സഭ രൂപീകരിച്ചപ്പോള്‍ മുതല്‍ പ്രതിനിധിയായിരുന്ന അദ്ദേഹം മൂന്നാം ലോക കേരള സഭാ സമ്മേളന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക്ഇ യാത്ര തിരിച്ചു. ഈ മാസം 18 ന് കേരള നിയമസഭയുടെ പഴയ ബ്ലോക്കിലാണ് മൂന്നാം ലോക കേരള സഭ യോഗം നടക്കുന്നത്. അതിനായി നിയമ സഭ മന്ദിരം സര്‍വ്വസജ്ജമാക്കി കഴിഞ്ഞതായി കഴിഞ്ഞ ദിവസം നോര്‍ക്ക പ്രതിധികള്‍ പത്രക്കുറിപ്പ്ഇറക്കിയിരുന്നു. പോള്‍ കറുകപ്പള്ളിയുള്പ്പെടെ 17 പേരാണ് അമേരിക്കയില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കളായി ലോക കേരളസഭയില്‍ എത്തുന്നത്. ഇതില്‍ പലരും പുതുമുഖങ്ങളാണ്. പാര്‍ട്ടികള്‍ക്കതീതമായി പ്രവര്‍ത്തന യോഗ്യത മാത്രം കണക്കിലെടുത്താണ് കേരള ലോക സഭ പ്രതിനിധികളെ തെരെഞ്ഞെടുത്തതെന്നും നോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു.
1983ല്‍ രൂപീകരിച്ചക്കപ്പെട്ട അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള അസോസിറ്റിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ആരംഭകാലം മുതല്‍ സജീവമായി പ്രവര്‍ത്തനരംഗത്തുള്ള അദ്ദേഹം, ഫൊക്കാനയുടെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫൊക്കാനയുടെ പ്രസിഡണ്ട് ആയി 2 തവണ തെരഞ്ഞെടുക്കപ്പെട്ട ഏക നേതാവുകൂടിയായ കറുകപ്പള്ളി നാല് തവണ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച അദ്ദേഹം ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് ഉള്‍പ്പെടെ നോര്‍ത്ത് അമേരിക്കയിലെ നിരവധി സാംസ്കാരിക- സാമുദായിക- സാമൂഹ്യ സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - യു.എസ്.എ ( ഐ ഒ സി -യു എസ് എ) നാഷണല്‍ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനേജിങ്ങ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ടൈംസ് ന്യൂസ് പോര്‍ട്ടലിന്റെ മാനേജിംഗ് ഡയറക്ടറാണ്.
കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് പാര്‍ട്ടി ഭേദമന്യേ പിന്തുണ നല്‍കിയിട്ടുള്ള പോള്‍ കറുകപ്പള്ളില്‍ സംസ്ഥാനത്തുണ്ടായിട്ടുള്ള എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം നിലയിലും വിവിധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ടും സഹായ ഹസ്തവുമായി എത്താറുണ്ട്. ഇക്കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങളിലും സംസ്ഥാന സര്‍ക്കാരിനു സഹായിക്കുന്നതിനു വിവിധ സംഘടനകളെ ഏകോപിപ്പിക്കാനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച പോള്‍ കേളത്തില്‍ കോവിഡ് മഹാമാരി ദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ കോവിഡ് ചലഞ്ച് പദ്ധതിയില്‍ വ്യകതിപരമായി പങ്കാളിയായ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ സംഘടനാ നേതാക്കളിലൊരാളായിരുന്നു.