Image

ലോക കേരള സഭയിൽ ബര്ഖ ദത്തിനാണോ അവാർഡ് കൊടുക്കേണ്ടത്?

Published on 15 June, 2022
ലോക കേരള സഭയിൽ ബര്ഖ ദത്തിനാണോ അവാർഡ് കൊടുക്കേണ്ടത്?

തിരുവനന്തപുരം: ലോക കേരള സഭയോട് അനുബന്ധിച്ചു ആരംഭിച്ച ലോക മലയാള മാധ്യമസഭയിൽ കേരള മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മീഡിയ പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് മുഖ്യമന്ത്രി പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തിന് സമ്മാനിച്ചത്തിൽ അസാംഗത്യം വല്ലതുമുണ്ടോ? 

ലോക കേരള സഭയിൽ അവാർഡ് കൊടുക്കാൻ ഒരു കേരളീയ മദ്ധ്യമ  പ്രവർത്തകനെ കണ്ടെത്താൻ കഴിഞ്ഞില്ലേ?  ഏത് മാധ്യമ അവാർഡിനും യോഗ്യയാണ് ബര്ഖ ദത്ത്. അവരെപ്പറ്റി സിനിമ വരെ ഉണ്ടായിട്ടുണ്ട്. അവരുടെ യോഗ്യതയെപ്പറ്റി ഒരു സംശയവുമില്ല.

പക്ഷെ ലോക കേരള സഭ ആകുമ്പോൾ അത് മലയാളിയുടെ ആഘോഷമല്ലേ? അവിടെ പുറത്തു നിന്ന് ഒരാളെ ആദരിക്കുകയായിരുന്നോ വേണ്ടത്? ബര്ഖ ദത്ത മലയാളി അല്ല എന്നാണ് പേരിൽ നിന്ന് മനസിലാകുന്നത്. മലയാളി ബന്ധം ഉണ്ടോ എന്നറിയില്ല. 

അത് പോലെ മദ്ധ്യമ  സഭയിൽ പല നാടുകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെയും കണ്ടു. അമേരിക്കയിൽ നിന്ന് ആരുമില്ല. ഇവിടെ മലയാളി പത്രക്കാർ കുറവാണെന്നുള്ളത് നേര് തന്നെ. എന്നാൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രസ് ക്ലബ് ഇവിടെയുണ്ട്. കേരളവുമായി ഏറ്റവും നല്ല ബന്ധം പുലർത്തുന്ന സ്ഥാപനവുമാണിത്. അതിനാൽ ഭാവിയിൽ പ്രസ് ക്ലബ് പ്രതിനിധികളെ മാധ്യമ സമ്മേളനത്തിന് ക്ഷണിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. 

വാർത്ത കാണുക 

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മീഡിയ പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് മുഖ്യമന്ത്രി പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തിന് സമ്മാനിച്ചു. 

തിരുവനന്തപുരത്ത് ലോക കേരള സഭയോട് അനുബന്ധിച്ചു ആരംഭിച്ച ലോക മലയാള മാധ്യമസഭയിൽ വച്ചായിരുന്നു പുരസ്കാര സമർപ്പണം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌ക്കാരം. പ്രശസ്തി പത്രത്തിന്റെ അവതരണം ടൈംസ് ഓഫ് ഇന്ത്യ ഡല്‍ഹി ലേഖിക രമാ നാഗരാജന്‍ നിര്‍വ്വഹിച്ചു. 

ലോക കേരള സഭയോട് അനുബന്ധിച്ചു ആരംഭിച്ച ലോക കേരള മാധ്യമ സഭയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ  മാധ്യമശുദ്ധീകരണം കേരളത്തിൽ നിന്ന് തുടങ്ങണമെന്ന് നിർദേശിച്ചു 

മാധ്യമങ്ങളുടെ പരിസ്ഥിതി ആകെ മാറിയിട്ടുണ്ട് . കൂടുതൽ മാധ്യമങ്ങൾ ഉള്ള സ്ഥലമെന്ന നിലയ്ക്ക് മാധ്യമങ്ങളുടെ നവീകരണവും ശുദ്ധീകരണങ്ങളും ഇവിടെ നിന്ന് തുടങ്ങണം. കാരണം ഇവിടെ ഇടതും വലതും മിഡിലും എല്ലാമുണ്ട് . പുതിയ കാലത്തെ മാധ്യമ പ്രവർത്തനം രൂപപ്പെടുത്താനുള്ള വേദിയാകട്ടെ ഇതെന്നും ശശികുമാർ പറഞ്ഞു. 

മുതിർന്ന മാധ്യമ പ്രവർത്തകരായ  തോമസ് ജേക്കബ് , ജോൺ ബ്രിട്ടാസ് എം.പി , ആർ എസ് ബാബു , മുൻ സ്പീക്കർ പി രാമകൃഷ്ണൻ തുടങ്ങിയവരും  സംസാരിച്ചു. 

ഹിന്ദി മീഡിയ ആണ് ബാബരി മസ്ജിദ് തകർക്കുന്നിടം വരെ എത്തിച്ചതെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. ഗ്യാൻവ്യാപിയും അങ്ങനെ വരും. പണ്ട് മാധ്യമങ്ങൾ ചെറുതും സ്വാതന്ത്ര്യ സമരം വമ്പിച്ചതും ആയിരുന്നു . ഇന്ന് നേരെ തിരിച്ചാണ് . മാധ്യമ വ്യവസായം ഭീമവും മറ്റെല്ലാം ചെറുതുമാണ് .പ്രവാചക നിന്ദയെ വിമർശിക്കുമ്പോൾ അതിന് വേദിയൊരുക്കിയ മാധ്യമങ്ങളെ ആരും വിമർശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Join WhatsApp News
മല്ലു കുമാരൻ 2022-06-16 03:06:58
ബർഖ ദത്ത് ഒന്നാന്തരം മലയാളി.. ബംഗാളി ആണ് ഇപ്പോൾ മലയാളി. ഒരു മലയാളി പത്രക്കാരനെയും കണ്ടെത്തിരുന്നവരെ നമിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക