Image

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ഓഗസ്റ്റ് 10, 11, 12 തീയതികളില്‍

Published on 15 June, 2022
 സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ഓഗസ്റ്റ് 10, 11, 12 തീയതികളില്‍
ഡബ്ലിന്‍: അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാര്‍ 'ഒരുക്കം ' ഓഗസ്റ്റ് 10, 11, 12 തീയതികളില്‍ (ബുധന്‍, വ്യാഴം, വെള്ളി) നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായുള്ള ഈ കോഴ്‌സ് റിയാല്‍ട്ടോ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററില്‍ വച്ചാണു നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും വിധം ക്രമീകരിച്ചിരിക്കുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് ഒന്ന് . ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായ് ഒരുങ്ങുന്നവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ക്ലെമന്റ് പാടത്തിപറന്പില്‍, അയര്‍ലന്‍ഡ് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ : + 353 89 492 7755, ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ജിന്‍സി ജിജി : +353 87 911 0635, ആല്‍ഫി ബിനു : +353 87 767 8365, ബിജു നടയ്ക്കല്‍ : +353 87 665 3881 Venue : St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony's Rd, Rialto, Dublin 8, D08 E8P3 ജെയ്‌സണ്‍ ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക