മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് ജൂണ്‍ 16ന് തിരിതെളിയും

Published on 15 June, 2022
 മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് ജൂണ്‍ 16ന് തിരിതെളിയും

 

കാള്‍സ്‌റൂ: ബാഡന്‍ വുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ (മലയാളി ഡോയ്റ്റ്ഷസ് ട്രെഫന്‍, ബാഡന്‍ വുര്‍ട്ടംബര്‍ഗ് (MDT, Baden  Wuerttemberg) ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് കാള്‍സ്‌റൂവിലെ തോമസ് ഹോഫില്‍ ജൂണ്‍ 16 വ്യാഴം വൈകുന്നേരം ഏഴിന് തിരിതെളിയും.

വിനോദത്തിനും വിജ്ഞാനത്തിനും വിശ്രമത്തിനും വേദിയൊരുക്കി നാലുദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ ചര്‍ച്ചകള്‍, കലാസായാഹ്നങ്ങള്‍, സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റീസ്, സംഘടനാപരമായ കാര്യങ്ങള്‍ എന്നിവയ്ക്കു പുറമെ യോഗപരിശീലനവും ഉണ്ടായിരിയ്ക്കും.


യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ പങ്കെടുക്കുന്ന സംഗമത്തിന് ജൂണ്‍ 19 ഞായര്‍ ഉച്ചയ്ക്കു നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി സംഗമത്തിന് തിരശീല വീഴും.

വിവരങ്ങള്‍ക്ക്:

സുധ വെള്ളാപ്പള്ളില്‍ 07231 766870,സാബു ജേക്കബ് 07741 6408561, ഗോപി ഫ്രാങ്ക്, ജെ വെള്ളാപ്പള്ളില്‍ +49 1578 6401214 എന്നിവര്‍ നേതൃത്വം നല്‍കും.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക