Image

സേവനം ഓസ്‌ട്രേലിയ മാതൃദിനാഘോഷവും നഴ്‌സസ് ദിനവും സംഘടിപ്പിച്ചു

Published on 15 June, 2022
 സേവനം ഓസ്‌ട്രേലിയ മാതൃദിനാഘോഷവും നഴ്‌സസ് ദിനവും സംഘടിപ്പിച്ചു

 

പെര്‍ത്ത്: ആഗോളതലത്തില്‍ ശിവഗിരി മഠം സംഘടിപ്പിക്കുന്ന ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങളോടൊപ്പം മാതൃ ദിനാഘോഷവും നഴ്‌സസ് ദിനവും സേവനം ഓസ്‌ട്രേലിയ പെര്‍ത്തില്‍ സംഘടിപ്പിച്ചു.

ഗുരുദേവ കല്‍പനയായ കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം സേവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ യോഗത്തിന് സേവനം ഓസ്‌ട്രേലിയയുടെ വനിത വേദി കോഡിനേറ്റര്‍ ശ്രീരേഖ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗം മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത് രക്ഷാധികാരി സുഭാഷ് മങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങളുടെ ഉദ്ഘാടന കര്‍മ്മം ശിവഗിരി മഠം ധര്‍മ്മ സംഘം സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരനാഥാ സ്വാമികള്‍ നിര്‍വഹിച്ചു. നഴ്‌സസ് മാതൃദിന സന്ദേശവും നല്‍കി. ഗുരുധര്‍മ്മ പ്രചരണസഭ ഇന്ത്യയ്ക്കു വെളിയില്‍ സ്ഥാപിക്കുന്ന മൂന്നാമത്തെ ആശ്രമം സേവനം ഓസ്‌ട്രേലിയ പെര്‍ത്തില്‍ സ്ഥാപിക്കുമെന്നും അതിന്റെ പ്രാരംഭ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്നും സ്വാമിജി യോഗത്തില്‍ അറിയിച്ചു.


കോവിഡ് പ്രതിസന്ധി മൂലം നിര്‍ത്തി വച്ചിരുന്ന പ്രതിമാസ ചതയദിന പ്രാര്‍ഥന പുനരാരംഭിച്ചു കൊണ്ട് ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിറ്റിലെ മുതിര്‍ന്ന അംഗം ശ്രീമതി. ഷീജ രണധീരന്‍ ദീപാര്‍പ്പണവും യൂണിറ്റിലെ നഴ്‌സസ്‌നെ ആദരിക്കുകയും ചെയ്തു. സാല്‍വേഷന്‍ ആര്‍മിക്കു വേണ്ടി നടത്തിയ ചാരിറ്റി സ്വീകരണം ട്രഷറര്‍, സേവനം ഓസ്‌ട്രേലിയ രാജീവ് രാജ് നിര്‍വഹിച്ചു. കാര്‍ഷിക വിളകളുടെ സ്വീകരണം ജയകുമാര്‍ വാസുദേവനും വിതരണം ശ്രീകുമാര്‍ ശ്രീധരനും കുട്ടികള്‍ക്കുള്ള സമ്മാനദാനം ബിന്ദു രാജീവും നിര്‍വഹിച്ചു.

യോഗത്തിന് സേവനം ഓസ്‌ട്രേലിയ സെക്രട്ടറി സുമോദ് കുമാര്‍ സ്വാഗതവും, മാസ്റ്റര്‍. ദേവദത്ത് പിയൂഷ് നന്ദിയും രേഖപ്പെടുത്തി. കുമാരി ആഞ്ജലയും കുമാരി അഞ്ജലിയും ചേര്‍ന്ന് അവതരിപ്പിച്ച മാതൃ വന്ദനം നൃത്താവിഷ്‌ക്കാരവും ടോം ടോജോ 5 സെക്കന്റ് റൂള്‍സിനെ ആസ്പദമാക്കി നടത്തിയ മോട്ടിവേഷന്‍ ക്ലാസും പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക