ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് സെന്റര്‍ പ്രവൃത്തി സമയം മാറ്റി

Published on 15 June, 2022
 ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് സെന്റര്‍ പ്രവൃത്തി സമയം മാറ്റി

 

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ ബിഎല്‍എസ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം പുതുക്കിയതായി അധികൃതര്‍ അറിയിച്ചു. ശനി മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 9.30 വരെയും വെള്ളിയാഴ്ച 2.30 മുതല്‍ വൈകീട്ട് 9.30 വരെയും സെന്റര്‍ പ്രവര്‍ത്തിക്കുക.


കോണ്‍സുലാര്‍ അറ്റസ്റ്റേഷനായുള്ള രേഖകള്‍ രാവിലെ മുതല്‍ സ്വീകരിക്കുമെന്നും വൈകുന്നേരം 6 മുതല്‍ അപേക്ഷകര്‍ക്ക് രേഖകള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. അത്യാഹിത കേസുകളിലുള്ള അഭ്യര്‍ഥനകള്‍ അടിയന്തരാവസ്ഥയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി കേസുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ഫഹാഹീലിലെയും ജലീബ് അല്‍ ഷുവൈഖിലെയും എംബസിയുടെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്റര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബിഎല്‍എസ് ഹെല്‍പ്പ് ലൈന്‍ നന്പറുകളില്‍ 22211228,65506360 ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക