ലുലുവില്‍ ആസിയാന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു

Published on 15 June, 2022
 ലുലുവില്‍ ആസിയാന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു

 

കുവൈറ്റ് സിറ്റി: മുന്‍നിര റീട്ടെയിലറായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആസിയാന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു. ദജീജ് ഔട്ട്‌ലെറ്റില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ആസിയാന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.


ഫിലിപ്പീന്‍സ് അംബാസഡര്‍ മുഹമ്മദ് നൂര്‍ദ്ദീന്‍ പെന്‍ഡോസിന, ഇന്തോനേഷ്യന്‍ അംബാസഡര്‍ ലെന മര്‍യന, തായ്‌ലന്‍ഡ് അംബാസഡര്‍ റൂഗെ തമ്മോങ്കോല്‍, വിയറ്റ്‌നാം അംബാസഡര്‍ താങ് ടൊആന്‍, കംബോഡിയന്‍ അംബാസഡര്‍ ഹുന്‍ ഹാന്‍, ലാവോസ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഫിസകാനെ ഫോംഗ്പാദിത്, ബ്രൂണെ ഡെപ്യൂട്ടി അംബാസഡര്‍ മിസ് നൂര്‍ ഫര്‍ഹാന, മലേഷ്യന്‍ അംബാസഡര്‍ ദതോ മുഹമ്മദ് അലി സലാമത്, മ്യാന്‍മര്‍ അംബാസഡര്‍ ക്യാവ് ന്യൂന്‍ത് ല്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നടത്തിയത്. മാനേജ്‌മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികളും സംബന്ധിച്ചു.


പ്രമോഷന്‍ കാന്പയിന്‍ ഒരാഴ്ച നീളും. പത്ത് ആസിയാന്‍ രാജ്യങ്ങളിലെ പാചകരീതികള്‍, വിനോദസഞ്ചാരം, സംസ്‌കാരം, പൈതൃകം എന്നിവ എടുത്തുകാട്ടുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്നു. ബ്രൂണെ, കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ ആസിയാന്‍ രാജ്യങ്ങളുടെ പൈതൃക സ്ഥലങ്ങളെയും സംസ്‌കാരത്തെയും അനുസ്മരിപ്പിക്കുന്ന രീതിയില്‍ ലുലു ഔട്ട്‌ലെറ്റുകള്‍ അലങ്കരിക്കുകയും കൗണ്ടറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്നുള്ള സവിശേഷ ഭക്ഷ്യ, ഭക്ഷ്യയിതര ഉല്‍പന്നങ്ങള്‍ കാന്പയിന്‍ കാലയളവില്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക