കുവൈറ്റ്: നാലു പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് കല കുവൈറ്റിന്റെ മുതിര്‍ന്ന അംഗവും, അബാസിയ സി യുണിറ്റ് അംഗവുമായ സ്കറിയ ജോണിനും , കല കുവൈറ്റ് മുന്‍ കേന്ദ്ര സഹഭാരവാഹിയും വനിതാവേദി കുവൈറ്റ് പ്രസിഡന്റുമായ സജിത സ്കറിയക്കും കല കുവൈറ്റ് യാത്രയയപ്പു നല്കി.
കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറല്‍ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ട്രഷറര്‍ അജ്നാസ്, കലാ വിഭാഗം സെക്രട്ടറി സണ്ണി ശൈലേഷ് , കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ്, ലോകകേരള സഭ അംഗം ആര്. നാഗനാഥന്‍, മേഖലാ സെക്രട്ടറിമാരായ ഹരിരാജ്, റിച്ചി കെ ജോര്‍ജ്, ഷൈജു ജോസ്, ഫഹാഹീല്‍ മേഖല പ്രസിഡന്റ് പ്രസീദ് കരുണാകരന്, വനിതാ വേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്, കഐംഫ് സെക്രട്ടറി ബെന്‍സില്‍, ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് ഡെന്നിസ് സാമുവല്‍, ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി കണ്‍വീനര്‍ ജിതേഷ്, കലയുടെ മുന്‍ ഭാരവാഹികളും മുതിര്‍ന്ന പ്രവര്‍ത്തകരുമായ ടി.കെ. സൈജു, സുഗതകുമാര്‍, കെ.വിനോദ്, നിസാര്‍ കൊണ്ടോട്ടി, സി.കൃഷ്ണന്, കലയുടെ മേഖല കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍അര്‍പ്പിച്ചു സംസാരിച്ചു.
കല കുവൈറ്റിന്റെ സ്നേഹോപഹാരം ജനറല്‍ സെക്രട്ടറി ജെ. സജിയും, ബാലവേദി കുവൈറ്റിന്റെ ഉപഹാരം ബാലവേദി കേന്ദ്ര ജോയിന്റ് സെക്രട്ടറി അഭിരാമി അജിത്തും, ബാലവേദി അബാസിയ മേഖല പ്രസിഡന്റ് ഡെന്നിസ് സാമുവലും ചേര്‍ന്ന് കൈമാറി. ഉപരി പഠനത്തിനായ് നാട്ടിലേക്ക് പോകുന്ന ബാലവേദി മുന്‍ കേന്ദ്ര വൈസ് പ്രസിഡന്റ് അദ്വെത് സജിക്ക് ബാലവേദിയുടെ ഉപഹാരം ബാലവേദി സാല്‍മിയ മേഖല രക്ഷാധികാരി കണ്‍വീനര്‍ ജോര്‍ജ് തൈമണ്ണില്‍ കൈമാറി. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ജിതിന് പ്രകാശ് യോഗത്തിന് നന്ദി പറഞ്ഞു.
സലിം കോട്ടയില്‍