Image

പിതൃദിനം (ജോണ്‍ ഇളമത)

Published on 16 June, 2022
പിതൃദിനം (ജോണ്‍ ഇളമത)

ഈ പിതൃദിനത്തില്‍ ഞാന്‍ ഓര്‍ത്തത് എന്റെ ദേശത്തെപ്പറ്റിയാണ്.എന്റെ ദേശം എവിടെയാണ്! ഇവിടെ,ഇവിടെ!, ഈ തണുത്ത കാനഡയില്‍.ആദ്യമൊക്കെ ഞാനിവിടെ ഒരു പ്രവാസിയായിരുന്നു.അകലെ ജന്മനാടിനെ സ്വപ്നം കണ്ട് ഗൃഹാതുരത്വം പേറി നടന്നയാള്‍.പണമുണ്ടാക്കി തിരികെ പോകുക.കുമ്പേരനായി നാട്ടില്‍ സര്‍വ്വ  സുഖങ്ങളോടെ വാഴുക! ഇപ്പോള്‍ ഞാനാര്‍ക്കുന്നു,ഇതൊരു മുട്ടക്കച്ചവടക്കാരന്റെ കഥ പോലെ!

ഈ കഥ പലകുറി എന്റെ പിതാവില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്.മുട്ട കച്ചവടക്കാരന്‍ കുട്ടയില്‍ നിറയെ മുട്ടകള്‍ തലയില്‍ താങ്ങി വലിയ മനോരാജ്യം കണ്ടു നടന്ന കഥ! ഇതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് മറ്റൊരു ഭേദപ്പെട്ട ബിസിനസ്, വീണ്ടും,വീണ്ടും ,വീണ്ടും....അങ്ങനെ കുബേരനായി..... പെട്ടന്ന് ഒരു മരത്തിന്റെ വേരില്‍ തട്ടി മുട്ടക്കച്ചവടക്കാരന്‍ വീണു.പൊട്ടിയ മൊട്ടകളുടെ കൂന,പൊട്ടിയ മോഹങ്ങളും,മോഹഭംഗങ്ങളും!

ഇത്തരം കഥകള്‍ കേട്ടു വളര്‍ന്നതുകൊണ്ടാകാം,എനിക്കെന്നിലുള്ള ആത്മവിശ്വാസം വളര്‍ന്നതെന്ന് എനിക്കിപ്പോള്‍ തോന്നന്നു.സ്വയം കലഹിച്ചു വളര്‍ന്ന് സാഹചര്യങ്ങളെ അതിജീവിക്കാന്‍ എന്നെ കരുപിടിപ്പിച്ചതും എന്റെ പിതാവു തന്നെ.നാട്ടിന്‍പുറത്തെ നിരവധി ചൊല്ലുകള്‍ ഞാന്‍ എന്റെ പിതാവില്‍ നിന്ന് കേട്ടിട്ടുണ്ട്.''നാടോടുമ്പം നടുവേ ഓടണം, തുള്ളി കൊണ്ട് തൊടച്ചാല്‍,തൊടം കൊണ്ടു തേകാം'',ഇങ്ങനെ നിരവധി നാട്ടുചൊല്ലുകള്‍.മാതാവ് സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശം കൊണ്ട് നമ്മെ തലോടുമ്പോള്‍,വ്യക്തി എന്ന നിലയില്‍ നമ്മുക്ക് ഊടും,പാവും നെയ്ത് നമ്മെ സമൂഹത്തില്‍ ഉറപ്പിക്കന്നത് പിതാവ് തന്നെ.ശിക്ഷണം,മര്യാദ,ചട്ടങ്ങള്‍ എന്നീ നാനാ ദിശയിലുള്ള വ്യക്തിത്വപരിപാലനം പിതാവില്‍ നിന്നെത്രെ കരഗതമാകുന്നത്.

കാലപ്രവാഹത്തില്‍ ഒഴുകിപോയ ഒരു വൃക്ഷം പോലെ  നാമോരുത്തരും. ഒഴുക്കില്‍ നാം പലയിടങ്ങളില്‍ ഉറക്കുന്നു. സമാധാനത്തോടെയും, സന്തോഷത്തോടെയും, നമ്മുക്ക് വസിക്കാന്‍ ഉതകിയ  ഭമി തന്നെ നമ്മുടെ ജന്മഭൂമി.പണ്ട് നമ്മുക്ക് ഒരു മാതൃഭൂമിയുണ്ടായിരുന്നു.

ശുദ്ധമായ ഒരു ഗ്രാമത്തില്‍ ജനിച്ച എനിക്ക് നഷ്ടപ്പെട്ടുപോയത് ഒരു ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകളാണ്.പമ്പാനദിയുടെ തീരത്താണ് ഞാന്‍ ജനിച്‌നത്. നവോഢയേപ്പോലെ കുണുങ്ങി ഒഴുകിയിരുന്ന സുന്ദരിയും യുവതിയുമായ പമ്പയാണ് എന്റെ മനസ്സ് മുഴുവന്‍! എന്നാല്‍ ഇന്ന് പമ്പജരാനരകള്‍ ബാധിച്‌ന വൃദ്ധയാണ്.ഉണങ്ങി വരണ്ട തീരങ്ങള്‍.കലങ്ങി ഒഴുകുന്ന നീര്‍ചാലുകളായി ചുരുങ്ങി അന്ത്യശ്വാസം വലിക്കുന്നുവോ എന്നു തോന്നുന്ന നദി.ഒഴുക്കില്താത്ത തീരങ്ങളില്‍ കാക്കപോളകളുടെ നിരാളിപിടുത്തത്തില്‍ നിര്‍ജ്ജീവമായ നദി!

ഇതുപോലൊക്കെ തന്നെ മാറിമാറി വരുന്ന പരിതസ്തികളില്‍ നമ്മുക്കൊക്കെ
ഓര്‍ക്കാന്‍ ഒരു മാതൃദിനവും,പിതൃദിനവും,നമ്മെ പഴയകാല സുന്ദര സ്മരണകളിക്കേ് കൂട്ടികൊണ്ടു പോകുബോള്‍ വീണ്ടും മനസില്‍ പുതിയൊരു ''നൊസ്റ്റാള്‍ജിയാ'' വിടരുന്നു..മാതൃദനത്തിനോ, പിതൃദിനത്തിനോ ഏതാണ് മാഹാത്മ്യകൂടുതല്‍ എന്ന് ചോദിച്ചാല്‍ ആര്‍ക്കും നിര്‍വ്വചിക്കാന്‍ കഴിയാതുപോലെ.''പിതാവില്ലാതെ മാതാവില്ല,മാതാവില്ലാതെ പിതാവില്ല''.ഏതാണ് ആദ്യമുണ്ടയതെന്ന ചോദ്യം പോലെ അത് അനാദിയായി നിലനില്‍ക്കുന്നു,പ്രത്യക്ഷത്തിലല്ലെങ്കില്‍ തന്നെ പരോക്ഷത്തില്‍ ഇവ രണ്ടുംതുല്ത്യപ്രാധാന്യത്തോടെയലേ്ത നിലനില്‍ക്കുന്നത്. ഇനിയും എത്രകാലം ഈ ഒഴുക്ക്ല്‍,അത് അനര്‍ഗളം ഒഴുകി തീരും വരെ.പിതൃദിനവും ,മാതൃദിനവും,ഇനിയും നിലനില്‍ലക്കും,മറ്റൊരു രൂപത്തില്‍, ഭാവത്തില്‍.ബന്ധങ്ങള്‍ ശിഥിലവും,ആഴവുമില്ലാത്തുമായി പരണമിച്ചുകൊണ്ടിരിക്കുന്നു. 

സ്വാര്‍ത്ഥതയും,ഒറ്റപ്പെടലും,എല്ലാ ആചാരാനുഷ്ഠാനങ്ങളുടെയും പവിത്രത എടുത്തുകളയുന്നു. എല്ലാമൊരു പ്രഹസനം പോലെ വ്യാവസായികമായി
വളര്‍ന്നുകൊണ്ടിരിക്കുബോള്‍, ഈ ഒഴുക്കിനെതിരെ ആര്‍ക്കു നീന്താനാകും!
നല്ലൊരു  പിതൃദിനത്തിന്റെ ആശംസകള്‍! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക