സൗമ്യ വിജയിനും കുടുംബത്തിനും നവയുഗം കുടുംബവേദി യാത്രയയപ്പ് നല്‍കി.

Published on 16 June, 2022
സൗമ്യ വിജയിനും കുടുംബത്തിനും നവയുഗം കുടുംബവേദി യാത്രയയപ്പ് നല്‍കി.

ദമ്മാം: സൗദി അറേബ്യയിലെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കുടുംബവേദി സെക്രട്ടറി സൗമ്യ വിജയിനും കുടുംബത്തിനും നവയുഗം കുടുംബവേദി യാത്രയയപ്പ്  നല്‍കി.

നവയുഗം ദമ്മാം ഓഫിസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി സെക്രട്ടറി ശരണ്യ ഷിബുവും, കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടനും ചേര്‍ന്ന്  നവയുഗത്തിന്റെ ഉപഹാരം സൗമ്യ വിജയിനും കുടുംബത്തിനും കൈമാറി.

നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടന്‍, ഷിബുകുമാര്‍, ഗോപകുമാര്‍ അമ്പലപ്പുഴ, അനീഷ കലാം, തമ്പാന്‍ നടരാജന്‍, ഷീബ സാജന്‍, റഹീം അലനല്ലൂര്‍, നസീം, ജേക്കബ് ഉതുപ്പ്, സാബു വര്‍ക്കല,  സുറുമി നസീം, സരള ജേക്കബ്,  എന്നിവര്‍ പങ്കെടുത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക