നവയുഗം കേന്ദ്രനേതാക്കളായ മഞ്ജു മണിക്കുട്ടനെയും  ജമാല്‍ വില്യാപ്പള്ളിയെയും ലോകകേരളസഭയിലേക്ക് തെരഞ്ഞെടുത്തു.

Published on 16 June, 2022
നവയുഗം കേന്ദ്രനേതാക്കളായ മഞ്ജു മണിക്കുട്ടനെയും  ജമാല്‍ വില്യാപ്പള്ളിയെയും ലോകകേരളസഭയിലേക്ക് തെരഞ്ഞെടുത്തു.

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ലോകകേരളസഭയിലേക്ക്  നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മഞ്ജു മണിക്കുട്ടനും, ജമാല്‍ വില്യാപ്പള്ളിയും തെരഞ്ഞെടുക്കപ്പെട്ടു.

സൗദി അറേബ്യയില്‍  അറിയപ്പെടുന്ന ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍, 2019 ലെ കേന്ദ്രസര്‍ക്കാരിന്റെ നാരീശക്തി പുരസ്‌ക്കാര ജേതാവ് കൂടിയാണ്. കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും സീനിയറായ സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളാണ് ജമാല്‍ വില്യാപ്പള്ളി.

പ്രിയപ്പെട്ട രണ്ടു കേന്ദ്രനേതാക്കള്‍ ലോകകേരളസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതില്‍ നവയുഗം കേന്ദ്രകമ്മിറ്റി സന്തോഷം അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക