കാമ ജിഹാദ് (അമേരിക്കൻ തരികിട-228)

Published on 17 June, 2022
കാമ ജിഹാദ് (അമേരിക്കൻ തരികിട-228)
Sudhir Panikkaveetil 2022-06-18 02:11:34
അമേരിക്കൻ തരികിട ഇത്തരം വിഷയങ്ങളുമായി ഇടവേളകൾ ഇല്ലാതെ പ്രത്യക്ഷപ്പെടുക. നാട്ടിലുള്ളവർ ചെയ്യേണ്ടത് വിവാഹമോചന നടപടികൾ പെട്ടെന്ന് തീർക്കുക, ഏതു മതത്തിലായാലും സ്ത്രീപുരുഷന്മാർ ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കുന്നത് എതിർക്കാതിരിക്കുക. ഇതൊക്കെ ചെയ്‌താൽ പ്രശ്നങ്ങൾ കുറയും. പ്രഥമദൃഷ്ടിയിൽ പ്രണയാതുരയാകുമ്പോൾ ആധാർ കാർഡ് കൈമാറുക വിവരങ്ങൾ നിരാശാജനകമെങ്കിൽ അവനെ അല്ലെങ്കിൽ അവളെ തഴയാനുള്ള ശക്തി നേടുക.
അടിമകളുടെ അടിയും ജിഹാദും?: 2022-06-20 21:11:26
ഏതു ദൈവത്തിൻറ്റെ പേരിൽ അടിമകളുടെ അടിയും ജിഹാദും?: നൂറ്റാണ്ടുകളായി, തലമുറ തലമുറ കൈമാറിയ നുണയാണ് ദൈവങ്ങൾ. ഇ ദൈവങ്ങൾ എല്ലാം മനുഷ നിർമ്മിതമാണ്. മിക്കവാറും എല്ലാ ദൈവങ്ങളും ഓരോ മനുഷ സംസ്ക്കാരം സൃഷിട്ടിച്ചവയാണ്. സംസ്ക്കാരം നശിച്ചപ്പോൾ അവയുടെ ദൈവങ്ങളും ഇല്ലാതെയായി. ആലോഹോ, അള്ളാഹു, യഹോവ, യേശു, ശിവൻ,കൃഷ്‌ണൻ ,വിഷ്‌ണു എന്നിങ്ങനെയുള്ള എല്ലാ ദൈവങ്ങളും താമസിയാതെ മ്യൂസിയത്തിൽ എത്തും. വിശ്വാസികൾക്ക് ഇതു അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അതാണ് സത്യം. എവിടെയാണ് വിശ്വാസികളുടെ ദൈവങ്ങൾ, പ്രപഞ്ചത്തിൽ എവിടെയാണ്, എങ്ങനെയാണ് ഏത് രൂപത്തിലാണ് ദൈവം സ്ഥിതി ചെയ്യുന്നത്? ദൈവം പ്രപഞ്ചത്തിനു പുറത്താണോ ഉള്ളത്? ദൈവം ചിന്തിക്കുമോ, ദൈവത്തിന് ആഗ്രഹങ്ങൾ ഉണ്ടോ? ഭൂമിയിലെ മനുഷ്യർ ആരാധിക്കുന്നത്, പ്രാർഥിക്കുന്നത് ഒക്കെ ദൈവം അറിയുന്നുണ്ടോ? ഇതിനൊന്നും ആർക്കും ഉത്തരം പറയാൻ കഴിയില്ല. ദൈവം ഉണ്ടെങ്കിൽ അത് ഉണ്ട് എന്ന് സ്ഥാപിക്കാൻ കഴിയണ്ടേ? അതും ആർക്കും കഴിയുന്നില്ല. പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട് എന്നേ ഹിന്ദുക്കൾക്ക് ആത്യന്തികമായി പറയാൻ കഴിയൂ. മുസ്ലീങ്ങൾക്ക് ഏതോ അവ്യക്ത്യ ദൈവം ഉണ്ട്. പേർഷ്യയിൽ ഉണ്ടായിരുന്ന സൊറാസ്റ്റിനസത്തിൽ നിന്നും, ജൂദായിസത്തിൽനിന്നും ക്രിസ്തിയാനിറ്റിയിൽനിന്നും കടം എടുത്തതാണ് ഇ മതം. കൃസ്ത്യാനികൾക്ക് പിതാവ് പുത്രൻ റൂഹ എന്ന ത്രീ ഇൻ വൺ ദൈവം ഉണ്ട്. യുദരുടെയും ക്രിസ്തിയാനിയുടെയും ദൈവം അവയെ ഉണ്ടാക്കിയ മനുഷരുടെ രൂപത്തിൽ ഉള്ളവയാണ്. ബുദ്ധമതക്കാർക്ക് ബുദ്ധൻ അല്ലാതെ അതിനപ്പുറം ഒരു ദൈവം ഉണ്ടെന്ന് പറയുന്നത് കേട്ടിട്ടില്ല. സിഖുകാർക്കും അവരുടെ ഗുരുവല്ലാതെ ആരാധിക്കാൻ വേറെ ദൈവം ഉണ്ടോ എന്നറിയില്ല. ഹിന്ദുക്കളുടെ വിശ്വാസങ്ങളും വളരെ വിചിത്രമാണ്. ദൈവം എന്താണ് എന്ന് ചോദിച്ചാൽ ഒരു ശക്തി എന്ന് പറയും. എന്നാലോ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉള്ള എല്ലാ കഥാപാത്രങ്ങളും വ്യത്യസ്ത ദൈവങ്ങളാണ് എന്ന സങ്കല്പത്തിൽ ആരാധിക്കും, ജന്മദിനം കൊണ്ടാടും. ഇന്നത്തെ തിരക്കഥ രചയിതാക്കൾ സിനിമാക്കഥ എഴുതുന്നത് പോലെ പണ്ടുകാലത്തെ സാഹിത്യകാരന്മാർ അവരുടെ ഭാവന അനുസരിച്ച് സംസ്കൃത ഭാഷയിൽ എഴുതിയ കൃതികളാണ് പുരാണങ്ങളും ഇതിഹാസങ്ങളും എന്ന് ഹിന്ദുക്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. പത്ത് തലയുള്ള രാവണനും മല ചുമന്നുകൊണ്ട് വായുവിൽ സഞ്ചരിക്കുന്ന ഹനുമാനും ആമയുടെ തലയും മനുഷ്യന്റെ ശരീരവും ഉള്ള ഹനുമാനും ഉദാത്തമായ ഭാവനയല്ലാതെ ശരിക്കും ഉള്ളതാണ് എന്ന് വിശ്വസിക്കാൻ എങ്ങനെയാണ് കഴിയുന്നത്. ക്രിസ്ത്യൻ പുരോഹിതരെപ്പോലെ സ്ത്രീയെ കണ്ടാൽ ബ്രമ്മചര്യം തെറ്റുന്ന അയ്യപ്പനും, മാസമുറ ഉള്ള സ്ത്രീ ദൈവങ്ങളും ഹിന്ദു മതത്തിൽ ഉണ്ട്. രാമനും കൃഷ്ണനും ഒക്കെ കഥാപാത്രങ്ങളാണ്. അല്ലാതെ മനുഷ്യരായി ഭൂമിയിൽ ജീവിച്ചവരല്ല. ആ കൃതികളിലൊക്കെ അതിന്റെ രചയിതാക്കൾ ജീവിച്ചിരുന്ന കാലഘട്ടമാണ് പ്രതിഫലിക്കുന്നത്. ഇന്നാണ് മഹാ ഭാരതയുദ്ധം വർണ്ണിച്ചിരുന്നതെങ്കിൽ കൗരവരും പാണ്ഡവരും ന്യുട്രോൺ ബോംബ് ഉപയോഗിച്ചിട്ടായിരിക്കും യുദ്ധം ചെയ്തിരിക്കുക. ഏതൊരു കലയും കാലത്തിന്റെ കണ്ണാടിയാണ്. നമ്മുടെ സിനിമ തന്നെ നോക്കൂ, ആദ്യത്തെ മലയാള സംസാര സിനിമയായ ബാലനിൽ അന്നത്തെ സാമൂഹ്യചുറ്റുപാട് ആണ് ചിത്രീകരിച്ചത്. ഇനി നൂറ് വർഷം കഴിഞ്ഞാൽ ഒരു പക്ഷെ ചന്ദ്രനിൽ പോയി സിനിമ ഷൂട്ട് ചെയ്യുമായിരിക്കും. ഇല്ലാത്ത കാര്യങ്ങളിൽ വിശ്വസിച്ചിട്ടാണ് ഇന്നത്തെ ആളുകൾ ശത്രുതയിൽ കഴിയുന്നത്. പ്രവാചകൻ എന്നാൽ എന്താണർത്ഥം? പ്രവചിക്കുന്ന ആൾ എന്നേ അർത്ഥമുള്ളൂ. എന്നാൽ ഒരാൾക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല എന്നതാണ് സത്യം. ഇന്ന് ആരെങ്കിലും എന്തെങ്കിലും പ്രവചിക്കുമോ? ഇല്ല. അഥവാ പ്രവചിച്ചാലും അതൊന്നും നടക്കാനും പോകുന്നില്ല. ഇന്ന് പ്രവചനം അസാധ്യമെങ്കിൽ പണ്ട് പ്രവചിക്കാൻ കഴിഞ്ഞിരുന്നു എന്ന് പറയുന്നത് എന്ത് മണ്ടത്തരമാണ്. ദൈവത്തിന്റെ ആശയങ്ങൾ പ്രവാചകനിലൂടെ വെളിപ്പെട്ടു എന്ന് പറയുന്നത് ആനമണ്ടത്തരമാണ്. മനുഷ്യരും മനുഷ്യരും തമ്മിൽ മാത്രമേ ഭാഷയിലൂടെ ആശയവിനിമയം നടത്താൻ കഴിയൂ. ദൈവം എനിക്ക് എന്റെ ഭാഷയിൽ ആശയം പറഞ്ഞു തന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ ആ പറഞ്ഞയാളിന്റെ തലയ്ക്ക് ഓളമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ദൈവത്തിനു മനുഷ്യരുമായി ഭാഷയിലൂടെ സംവദിക്കാൻ കഴിയും എന്ന് വിശ്വസിക്കുമ്പോൾ ആ ദൈവം ആരാണ് എന്ന് ഉത്തരം പറയാനും കഴിയണം. ഭൂമിക്ക് പുറത്തുള്ള ആളാണ് ദൈവം എങ്കിൽ ആ ദൈവം എങ്ങനെ ഭൂമിയിലെ ഭാഷ പഠിച്ചു? നിങ്ങൾക്ക് ഭാഷയും അന്തരീക്ഷവും തമ്മിലുള്ള ബന്ധം അറിയാമോ? അന്തരീക്ഷം ഉള്ള ഗ്രഹങ്ങളിൽ മാത്രമേ ഭാഷയുണ്ടാകൂ. ചന്ദ്രനിൽ ജീവികൾ ഉണ്ടായിരുന്നെങ്കിൽ അവിടത്തെ ജീവികൾക്ക് ഭാഷ ഉണ്ടാകുമായിരുന്നില്ല. എന്തെന്നാൽ ചന്ദ്രനിൽ അന്തരീക്ഷം ഇല്ല. ഭാഷ ഉണ്ടാകണമെങ്കിൽ ശബ്ദം ഉണ്ടാകണം. ശബ്ദം ഉണ്ടാകണമെങ്കിൽ അന്തരീക്ഷം ഉണ്ടാകണം. മനുഷ്യന്റെ അറിവിൽ ഇപ്പോൾ ഭൂമിയിൽ മാത്രമേ അന്തരീക്ഷം ഉള്ളൂ. അപ്പോൾ അറബി ഭാഷയിൽ പ്രവാചകൻ എന്ന് പറയുന്ന വ്യക്തിയുമായി ആശയവിനിമയം നടത്തി എന്ന് പറയുന്ന അള്ളായും ഭൂമിയിൽ ജീവിച്ച ആളായിരിക്കണം. അങ്ങനെ ഒരു അള്ളാ ഭൂമിയിൽ ഇപ്പോഴും ഉണ്ടോ?. ദൈവം എന്ന് പറയുന്നത് അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്ന ഒരു സങ്കല്പം മാത്രമാണ്. ആ സങ്കല്പം സത്യമാണ് എന്ന് വിശ്വസിച്ചിട്ടാണ് ആളുകൾ പരസ്പരം പോർവിളികൾ നടത്തുന്നതും കൊല്ലുന്നതും. ഈ സ്ഥിതിക്ക് ഭൂമിയിൽ മനുഷ്യർ ഉള്ള കാലത്തോളം ഒരു മാറ്റവും വരാൻ പോകുന്നില്ല. ഭൂമിക്കും ഒരിക്കൽ നാശം ഉണ്ട്. സൂര്യനിൽ ഹൈഡ്രജൻ കത്തി തീരുന്നത് വരെ മാത്രമേ സൗരയൂഥത്തിനു നിലനിൽപ്പ് ഉള്ളൂ. പിന്നെ സൗരയൂഥം വെറുമൊരു ബ്ലാക്ക് ഹോൾ ആയി മാറും. അതിനും എത്രയോ മുൻപ് ഭൂമിയിൽ ജീവജാലങ്ങൾ നശിച്ചിരിക്കും. പ്രപഞ്ചത്തിൽ ഓരോ സെക്കന്റിലും എത്രയോ സൗരയൂഥങ്ങൾ ബ്ലാക്ക് ഹോൾ ആയി മാറുന്നുണ്ട്. ഇതിനെ പറ്റിയൊക്കെ വളരെ കുറച്ച് അറിവുകൾ മാത്രമേ നമുക്ക് ഇപ്പോൾ ഉള്ളൂ. പക്ഷെ വിശ്വാസികൾ കരുതുന്നത് എല്ലാ അറിവും പണ്ടുള്ള ഇതിഹാസ രചയിതാക്കൾക്കും ഞങ്ങളുടെ പ്രവാചകനും കിട്ടി എന്നാണ്. എന്തൊരു മണ്ടത്തരങ്ങളാണ് സത്യം എന്ന നിലയിൽ വിശ്വാ സികൾ വിശ്വസിക്കുന്നത് എന്നോർത്താൽ ചിരി വരും. ഈ അസംബന്ധ വിശ്വാസങ്ങളല്ലേ ഭൂമിയിൽ അശാന്തിയും പരസ്പര വൈരവും വളർത്തുന്നത് എന്നാലോചിച്ചാൽ കരച്ചിലും വരും. എന്ത് ചെയ്യാനാണ്... * ഏകദേശം 12 മണിക്കൂർ പകലും രാത്രിയും ഉള്ള പ്രദേശങ്ങളിലെ മനുഷ്യരാണ് ദൈവങ്ങളെ ഉണ്ടാക്കിയത്. ആറുമാസം വീതം പകലും രാത്രിയും ഉള്ള ദ്രുവങ്ങളിൽ താമസിക്കുന്ന മനുഷ്യരാണ് ദൈവങ്ങളെ സൃഷ്ടിച്ചതെങ്കിൽ -മനമേ പക്ഷി...; ദേവി ശ്രീ ദേവി, അള്ളാഹു അക്‌ബർ എന്നിങ്ങനെയുള്ള ബ്രോക്കൺ റിക്കാഡുകൾ കേട്ട് ഉണരുന്ന ദൈവങ്ങളുടെ കാര്യം കഷ്ട്ടമായേനെ!!! -നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക