നേർച്ച  (കുറുങ്കഥകൾ -3: പൂന്തോട്ടത്ത്‌    വിനയകുമാർ)

Published on 18 June, 2022
നേർച്ച  (കുറുങ്കഥകൾ -3: പൂന്തോട്ടത്ത്‌    വിനയകുമാർ)

നാണിത്തള്ള   കോഴിമുട്ട  അടവെച്ചു  വിരിയിച്ചു.
പന്തണ്ട്   തൂവെള്ള   കോഴികുഞ്ഞുങ്ങൾ ...!
പിന്നെ , കടവിനപ്പുറത്തെ   ക്ഷേത്രത്തിലെ   ദേവന്   മുമ്പും   പിൻപും നോക്കാതെ   ഒരു    നേർച്ചയും   നേർന്നു.
" എന്റെ   തേവനേ -പരുന്തും    കാക്കയും   റാഞ്ചാതെ   അവറ്റകളെ കാത്തോളണേ.  വലുതാവുമ്പോൾ   രണ്ടു   കോഴികളെ   ഞാൻ  നേർച്ചയായി  അവിടേക്ക്     തന്നേക്കാമേ..."- 
നാളുകൾ   കൊഴിഞ്ഞു     വീഴുന്നതിനിടെ    കോഴിക്കുഞ്ഞുങ്ങൾ വളർന്നു   വലുതായിരുന്നു.  ഒരുദിവസം   അവർ    നോക്കിയപ്പോൾ   രണ്ടു കോഴിക്കുഞ്ഞുങ്ങളെ     കാണാനില്ല….!!
കുറെ  പരതി   നടന്നതിന്   ശേഷം  നാണിത്തള്ള വളരെ ആശ്വാസത്തോടെ   പറഞ്ഞു....
“..എന്റെ    തേവനെ,   ഞാൻ    അങ്ങോട്ട്     കൊണ്ടൊരാൻ    ഇരിക്കാർന്നു  ….  അപ്പോഴേക്കും    നീ    തന്നെ   വന്നെടുത്തല്ലോ…. അതുമതി ."-…!!!
*

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക